ഇന്റർ സായ് കനോയിംഗ് ; ആലപ്പുഴ സായ് ചാമ്പ്യൻമാർ

ഓൾ ഇന്ത്യ ഇന്റർ സായ് കനോയിംഗ് ചാമ്പ്യൻഷിപ്പിൽ ആലപ്പുഴ സായ് ഓവറോൾ ചാമ്പ്യൻമാരായി. 31 സ്വർണവും 34 വെള്ളിയും 19 വെങ്കലവുമായി 463 പോയിന്റ് നേടിയാണ് ആലപ്പുഴ സായ് ഓവറോള്‍ ചാമ്പ്യന്‍മാരായത്. 462 പോയിന്റുമായി ജഗത്പൂർ സായ് രണ്ടാം സ്ഥാനത്തും 293 പോയിന്റ് നേടി ഭോപാല്‍ സായ് മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
വിജയികൾക്ക് സായ് എൽ.എൻ.സി.പി.ഇ ഡയറക്ടർ സി.ദണ്ഡപാണി ട്രോഫികൾ സമ്മാനിച്ചു. എല്‍എന്‍സിപിഇ എൽ.എൻ.സി.പി.ഇ അസിസ്റ്റന്റ് ഡയറക്ടർ ആരതി, കേരള കനോയിംഗ് കയാക്കിംഗ് അസോസിയേഷൻ സെക്രട്ടറി ബീന റെജി , ആലപ്പുഴ സായ് ഡെപ്യൂട്ടി ഡയറക്ടർ പ്രേംജിത്ത് ലാൽ , പരിശീലകൻ സിജി കുമാർ.എസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.