തെളിഞ്ഞുനിന്ന സംഘാടന മികവ്

 സംസ്ഥാന സ്കൂൾ കായികമേള ആദ്യമായി ഒളിമ്പിക്സ് മാതൃകയിൽ നടത്തിയത് കഴിഞ്ഞകൊല്ലം കൊച്ചിയിൽ വച്ചായിരുന്നു. സ്കൂൾ കായികമേളയുടെ ചരിത്രത്തിലെ തന്നെ വിപ്ളവകരമായ ഒരു മാറ്റമായിരുന്നു അത്. ഇക്കൊല്ലം തിരുവനന്തപുരത്ത്  ഒളിമ്പിക്സ് മാതൃകയിൽതന്നെ മേള നടത്താനും വിജയകരമായി കൊടിയിറക്കാനും വിദ്യാഭ്യാസവകുപ്പിന് കഴിഞ്ഞു. അതിനുള്ള കയ്യടികൾ അർഹിക്കുന്നത് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിലുള്ള ടീമിനാണ്. 

നിഹാൽ സരിന് കിരീടം

ഉസ്ബെക്കിസ്ഥാനിൽ നടന്ന 18-ാമത് താഷ്കെന്റ് ഓപ്പൺ ചെസ് കിരീടം സ്വന്തമാക്കി മലയാളി ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിൻ. അവസാന റൗണ്ടിൽ ഗ്രാൻഡ് മാസ്റ്റർ ഷംസിദീൻ വോക്കിദോവിനെ സമനിലയിൽ തളച്ചാണ് നിഹാൽ കിരീ‌ടത്തിലെത്തിയത്.കഴിഞ്ഞ നവംബറിൽ ഉസ്ബക്കിസ്ഥാനിൽ നടന്ന പ്രസിഡന്റ് കപ്പിലും നിഹാൽ കിരീടം നേടിയിരുന്നു.

ലോക സ്കൂൾ ചെസ് : ദി​വി​ ബി​ജേഷ് റണ്ണർ അപ്പ്

സെർബി​യയി​ൽ നടന്ന ഫി​​ഡെ വേൾഡ് സ്കൂൾ ചെസ് ചാമ്പ്യൻഷി​പ്പി​ൽ മലയാളി​ താരം ദി​വി​ ബി​ജേഷ് റണ്ണർ അപ്പായി​. ടൈബ്രേക്കറി​ലാണ് ദി​വി​ക്ക് കി​രീടം നഷ്ടമായത്. ഈ വർഷമാദ്യം ഫി​ഡെയുടെ വനി​താ കാൻഡി​ഡേറ്റ്സ് മാസ്റ്റർ പദവി​യി​ലെത്തി​യ താരമാണ് തി​രുവനന്തപുരം സ്വദേശി​യായ ദി​വി​.കഴി​ഞ്ഞ ഡി​സംബറി​ൽ തായ്‌ലാൻഡി​ൽ നടന്ന ഏഷ്യൻ സ്കൂൾ ചെസ് ചാമ്പ്യൻഷി​പ്പി​ൽ സ്റ്റാൻഡേഡ് ഫോർമാറ്റി​ലും ബ്ളി​റ്റ്സി​ലും ചാമ്പ്യനായി​രുന്നു.