എലപ്പുള്ളി എസ്.എൻ പബ്ളിക് സ്കൂളിൽ നടന്ന സംസ്ഥാന ജൂനിയർ ഖോ ഖോ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടും പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരവും ജേതാക്കളായി. ആൺകുട്ടികളുടെ ഫൈനലിൽ പാലക്കാട് 35-30ന് മലപ്പുറത്തെ കീഴടക്കി. തിരുവനന്തപുരത്തിന്റെ പെൺകുട്ടികൾ പാലക്കാടിനെ ഫൈനലിൽ 35-22ന് തോൽപ്പിച്ചു. ആൺകുട്ടികളിൽ കോഴിക്കോടും തിരുവനന്തപുരവും പെൺകുട്ടികളിൽ മലപ്പുറവും കോട്ടയവും മൂന്നാം സ്ഥാനം പങ്കിട്ടു. പെൺകുട്ടികളിൽ തിരുവനന്തപുരത്തിന്റെ ശ്രീലക്ഷ്മി പ്രകാശ് ബെസ്റ്റ് പ്ളേയറും പാലക്കാടിന്റെ എപ്സിബ ബെസ്റ്റ് ഡിഫൻഡറും തിരുവനന്തപുരത്തിന്റെ അവന്തിക ബെസ്റ്റ് അറ്റാക്കറുമായി. ആൺകുട്ടികളിൽ പാലക്കാടിന്റെ ആദർശ് ബെസ്റ്റ് പ്ളേയറും ശ്രീജിത്ത് ബെസ്റ്റ് അറ്റാക്കറും മലപ്പുറത്തിന്റെ ഹിഷാം.ടി ബെസ്റ്റ് ഡിഫൻഡറുമായി.
കേരള ഖോ-ഖോ അസോസിയേഷൻ സംഘടിപ്പിച്ച പ്രഥമ കേരള പ്രീമിയർ ലീഗ് ഖോ-ഖോ ചാമ്പ്യൻഷിപ്പിൽ തൃശ്ശൂർ കൊമ്പൻസ് 35-29ന് കിംഗ്സ് പാലക്കാടിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. ചാമ്പ്യൻഷിപ്പിലെ മികച്ച കളിക്കാരനായി തൃശൂർ കൊമ്പൻസിന്റെ ഷിബിനും ,മികച്ച ഡിഫെൻഡറായി കിംഗ്സ് പാലക്കാടിന്റെ സിബിനും, മികച്ച ചെയ്സ്റായി തൃശൂർ കൊമ്പൻസിന്റെ ദേവനാരായണനും തെരഞ്ഞെടുക്കപ്പെട്ടു.