കേരള ഹാൻഡ്‌ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല റഫറി & കോച്ച് ക്ലിനിക്ക് 2026 എറണാകുളം പനമ്പിള്ളി നഗർ ഗവ. എച്ച്.എസ്.എസിൽ പൂർത്തിയായി. 2026 മെയ് 9, 10 തീയതികളിൽ നടന്ന ദ്വിദിന ക്ലിനിക്ക്, അന്താരാഷ്ട്ര ഹാൻഡ്‌ബോൾ ഫെഡറേഷന്റെ പുതിയ നിയമങ്ങളിലും ആധുനിക പരിശീലന രീതികളിലും കേരളത്തിലെ റഫറിമാർക്കും കോച്ചുമാർക്കും പരിശീലനവും സർട്ടിഫിക്കേഷനും നൽകുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിച്ചത്.
മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തിൽ പൂത്തോട്ട സ്വാമി ശാശ്വതികാനന്ദ കോളേജിൽ നടന്ന ഇന്റർ യൂണി. വനിതാ ഹാൻഡ്‌ബാൾ ചാമ്പ്യൻഷിപ്പിൽ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ചാമ്പ്യന്മാരായി. സേലം പെരിയാർ യൂണിവേഴ്‌സിറ്റിയെ 30 – 34നാണ് തോൽപ്പിച്ചത്. സൗത്ത് സോൺ വിജയികളായ എം.ജിക്ക് ഈ വിജയം ഇരട്ടി മധുരമായി. വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാറും മുൻ ഇന്ത്യൻ വോളിബാൾ ടീം ക്യാപ്ടനും അർജുന അവാർഡ് ജേതാവുമായ ടോം ജോസഫും ചേർന്ന് ട്രോഫികൾ വിതരണം ചെയ്തു.
ദേശീയ ഹാൻഡ്ബാൾ സ്പെഷ്യൽ ഒളിമ്പിക്സ് ഭാരത് കാറ്റഗറിയിൽ കേരളത്തിന് വെള്ളിയും വെങ്കലവും. കേരളത്തിന്റെ പുരുഷ ടീം വെള്ളിയും വനിതാ ടീം വെങ്കലവുമാണ് നേടിയത്.
ചങ്ങനാശേരിയിൽ നടന്ന 53- ാമത് ദേശീയ പുരുഷ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് കിരീടം . ഫൈനലിൽ കേരളം ചണ്ഡീഗഡിനെ 34-31 ന് തോൽപ്പിച്ചു. പുരുഷ സീനിയർ വിഭാഗത്തിൽ കേരളത്തിന്റെ ആദ്യ കിരീടമാണിത്. ചാമ്പ്യൻഷിപ്പിൽ തോല്‍വി അറിയാതെയാണ് കേരളം കിരീടം ചൂടിയത്.