മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ താരവും കേരള പൊലീസ് റിട്ട. അസിസ്റ്റന്റ് കമാൻഡന്റുമായ അന്നൂരിലെ എം.ബാബുരാജ് നിര്യാതനായി. 60 വയസായിരുന്നു. 1964ൽ അന്നൂരിൽ ജനിച്ച ബാബുരാജ് പയ്യന്നൂർ കോളേജ് ടീമിലൂടെയാണ് ഫുട്ബോളിൽ മികവ് കാട്ടിത്തുടങ്ങിയത്. പയ്യന്നൂർ കോളേജ് ടീം ക്യാപ്ടനുമായിരുന്നു.
കോഴിക്കോട് നടന്ന കേരള പ്രീമിയർ ലീഗ് ഫുട്ബാൾ ഫൈനലിൽ കേരള പൊലീസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് മുത്തൂറ്റ് എഫ്.എ. വിജയകിരീടം ചൂടി. മുത്തൂറ്റിന് വേണ്ടി എസ്. ദേവദത്ത്, കെ.ബി. അബിത്ത് എന്നിവർ ഗോൾ സ്‌കോർ ചെയ്തപ്പോൾ പൊലീസിനായി എൻ.എസ്.സുജിലാണ് സ്കോർ ചെയ്തത്..