അസ്മിത (Achieving Sports Milestone by Inspiring Women through Action) ഖേലോ ഇന്ത്യ വിമെൻസ് ലീഗ് സൗത്ത് സോൺ ട്രാക്ക് സൈക്ലിംഗ് ചാംപ്യൻഷിപ്പിൽ കേരളം ജേതാക്കളായി. രണ്ട് ദിവസമായി കാര്യവട്ടം എൽ.എൻ.സി.പി.ഇ വെലോഡ്രാമിൽ നടന്ന മത്സരങ്ങളിൽ 11 സ്വർണ്ണവും 14 വെള്ളിയും 10 വെങ്കലവുമടക്കം 35 മെഡലുകൾ നേടിയാണ് കേരളം ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത്. റണ്ണറപ്പായ തമിഴ്‌നാട് ഏഴ് സ്വർണ്ണവും ഒരു വെള്ളിയും ആറ് വെങ്കവുമടക്കം 14 മെഡലുകൾ നേടി. രണ്ട് സ്വർണവും രണ്ടു വെള്ളിയും മൂന്നു വെങ്കലവുമടക്കം ഏഴ് മെഡലുകൾ നേടിയ കർണാടകം മൂന്നാം സ്ഥാനവും ഒരു സ്വർണ്ണവും നാല് വെള്ളിയുമടക്കം അഞ്ച് മെഡലുകൾ നേടിയ തെലങ്കാന നാലാം സ്ഥാനവും നേടി.
സുബൈർ ഇളകുളം, സെക്രട്ടറി,
സൈക്ലിംഗ് അസോസിയേഷൻ, വയനാട്
മൗണ്ടൻ സൈക്ലിംഗ് വിഭാഗത്തിൽ കേരളത്തിന് അഭിമാനമാ
നെതർലൻഡ്‌സിലെ ആപ്പിൾ ഡോണിൽ നടക്കുന്ന ലോക ജൂനിയർ ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് ചങ്ങനാശേരി അസംപ്ഷൻ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ വി.എസ് സഞ്ജനയെ തിരഞ്ഞെടുത്തു.
ഓൾ ഇന്ത്യ ഇന്റർ സായ് കനോയിംഗ് ചാമ്പ്യൻഷിപ്പിൽ ആലപ്പുഴ സായ് ഓവറോൾ ചാമ്പ്യൻമാരായി. 31 സ്വർണവും 34 വെള്ളിയും 19 വെങ്കലവുമായി 463 പോയിന്റ് നേടിയാണ് ആലപ്പുഴ സായ് ഓവറോള്‍ ചാമ്പ്യന്‍മാരായത്. 462 പോയിന്റുമായി ജഗത്പൂർ സായ് രണ്ടാം സ്ഥാനത്തും 293 പോയിന്റ് നേടി ഭോപാല്‍ സായ് മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.