ഓൾ ഇന്ത്യ ഇന്റർ സായ് കനോയിംഗ് ചാമ്പ്യൻഷിപ്പിൽ ആലപ്പുഴ സായ് ഓവറോൾ ചാമ്പ്യൻമാരായി. 31 സ്വർണവും 34 വെള്ളിയും 19 വെങ്കലവുമായി 463 പോയിന്റ് നേടിയാണ് ആലപ്പുഴ സായ് ഓവറോള്‍ ചാമ്പ്യന്‍മാരായത്. 462 പോയിന്റുമായി ജഗത്പൂർ സായ് രണ്ടാം സ്ഥാനത്തും 293 പോയിന്റ് നേടി ഭോപാല്‍ സായ് മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.