ഈ വർഷം സെപ്തംബർ -ഒക്ടോബർ മാസങ്ങളിലായി നടക്കുന്ന ഐ.സി.സി ഏകദിന ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദിയാകാൻ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും. വിശാഖപട്ടണം,റായ്പുർ,ഛണ്ഡിഗഡിലെ മുള്ളൻപുർ,ഇൻഡോർ എന്നീ നഗരങ്ങളും എട്ടുടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിന് വേദിയാകുമെന്നാണ് റിപ്പോർട്ടുകൾ.
കേരള ക്രിക്കറ്റ് അസോസിയേഷന്റെ എൻ.എസ്.കെ ട്വന്റി-20 ടൂർണ്ണമെന്റിൽ എറണാകുളം ജില്ല ചാമ്പ്യന്മാർ. ഫൈനലിൽ കംബൈൻഡ് ഡിസ്ട്രിക്ട്സിനെ ഒൻപത് വിക്കറ്റിനാണ് എറണാകുളം തോല്പിച്ചത്. മഴയെ തുടർന്ന് വി.ജെ.ഡി നിയമപ്രകാരമാണ് വിജയികളെ നിശ്ചയിച്ചത്. പത്ത് പന്തുകളിൽ 39 റൺസുമായി പുറത്താകാതെ നിന്ന എറണാകുളത്തിന്റെ കെ.ആർ രോഹിതാണ് മാൻ ഒഫ് ദ മാച്ച്.