ഉസ്ബെക്കിസ്ഥാനിൽ നടന്ന 18-ാമത് താഷ്കെന്റ് ഓപ്പൺ ചെസ് കിരീടം സ്വന്തമാക്കി മലയാളി ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിൻ. അവസാന റൗണ്ടിൽ ഗ്രാൻഡ് മാസ്റ്റർ ഷംസിദീൻ വോക്കിദോവിനെ സമനിലയിൽ തളച്ചാണ് നിഹാൽ കിരീടത്തിലെത്തിയത്.കഴിഞ്ഞ നവംബറിൽ ഉസ്ബക്കിസ്ഥാനിൽ നടന്ന പ്രസിഡന്റ് കപ്പിലും നിഹാൽ കിരീടം നേടിയിരുന്നു.
സെർബിയയിൽ നടന്ന ഫിഡെ വേൾഡ് സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളി താരം ദിവി ബിജേഷ് റണ്ണർ അപ്പായി. ടൈബ്രേക്കറിലാണ് ദിവിക്ക് കിരീടം നഷ്ടമായത്. ഈ വർഷമാദ്യം ഫിഡെയുടെ വനിതാ കാൻഡിഡേറ്റ്സ് മാസ്റ്റർ പദവിയിലെത്തിയ താരമാണ് തിരുവനന്തപുരം സ്വദേശിയായ ദിവി.കഴിഞ്ഞ ഡിസംബറിൽ തായ്ലാൻഡിൽ നടന്ന ഏഷ്യൻ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ സ്റ്റാൻഡേഡ് ഫോർമാറ്റിലും ബ്ളിറ്റ്സിലും ചാമ്പ്യനായിരുന്നു.