ശ്രീശങ്കറിന് യോഗ്യതയില്ല | India begin Worlds campaign with disappointment

ദോഹയില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എം ശ്രീശങ്കറിന് ലോങ്ജമ്പില്‍ ഫൈനലില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല. മീറ്റിലെ ആദ്യ ഇനമായ ലോങ്ജമ്പില്‍ 7.62 മീറ്ററാണ് ശ്രീശങ്കറിന് ചാടാന്‍ സാധിച്ചത്. 8.15 മീറ്ററായിരുന്നു ഫൈനല്‍ യോഗ്യ മാര്‍ക്ക്. ഈ ഇനത്തില്‍ 8.20 മീറ്റര്‍ ചാടി ദേശീയ റെക്കോര്‍ഡ് സ്വന്തമാക്കിയ താരമാണ് ശ്രീശങ്കര്‍. എന്നാല്‍ ദോഹയില്‍ മികവ് ആവര്‍ത്തിക്കാന്‍ സാധിച്ചില്ല. ആദ്യ ചാട്ടത്തില്‍ 7.52 മീറ്റര്‍ കടന്നു. രണ്ടാം അവസരത്തില്‍ 7.62 മീറ്ററായി ഉയര്‍ത്തി. മൂന്നാം ചാട്ടം ഫൗളാവുകയായിരുന്നു. …

ലോകകപ്പ് യോഗ്യത പോരാട്ടം: അനസ്, സഹൽ, ആഷിഖ് എന്നിവർ ടീമിൽ | India announce 29-man squad for preparatory camp ahead of Bangladesh match

2020 ഖത്തർ ലോകകപ്പ് യോഗ്യത മത്സരത്തിനുള്ള പ്രാഥമിക പട്ടിക പുറത്തുവിട്ടു. 29 അംഗ ടീമിൽ മലയാളികളായ അനസ് എടത്തൊടിക, സഹൽ അബ്ദുൽ സമദ്, ആഷിഖ് കുരുണിയൻ എന്നിവർ ഇടം പിടിച്ചു. ലോക റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ വളരെ പിന്നിലുള്ള അയൽ രാജ്യമായ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളി. ഒക്ടോബർ 15 നാണ് മത്സരം. നിലവിൽ രണ്ട് മത്സരം കളിച്ച ഇന്ത്യ ആദ്യ മത്സരത്തിൽ ഒമാനോടെ തോൽക്കുകയും രണ്ടാം മത്സരത്തിൽ ഏഷ്യൻ ചാമ്പ്യൻസ്‌ ഖത്തറിനെ സമനിലയിൽ പിടിക്കുകയും ചെയ്ത്തിരുന്നു. ബംഗ്ലാദേശ് ആദ്യ …

ഇന്ത്യ എ ടീമിൽ മിന്നാൻ കേരളത്തിന്റെ സ്വന്തം മിന്നു മണി|Minnumani on India A Women squad

മാനന്തവാടി: ഇന്ത്യ എ വനിതാ ക്രിക്കറ്റ് ടീമില്‍ ഇനി വയനാടന്‍ സാനിധ്യം. ഒക്ടോബര്‍ നാലിന് നടക്കുന്ന ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ വയനാട്ടുകാരി മിന്നു മണി ഇടം നേടി. കഴിഞ്ഞ ഫെബ്രുവരിയില്‍ മുംബൈയില്‍ ഇംഗ്ലണ്ടിനെതിരെ മത്സരിച്ച ബോര്‍ഡ് പ്രസിഡന്റ് ഇലവനിലും മിന്നു ഇടം നേടിയിരുന്നു. ബോർഡ്‌ ഇലവനിലെ മികച്ച പ്രകടനമാണ് മിന്നു മണിക്ക് ഇന്ത്യ എ ടീമിലേക്ക് അവസരമൊരുക്കിയത്. സ്കൂളിൽ പഠിക്കുമ്പോയാണ് മിന്നു മണിക്ക് ക്രിക്കറ്റിനോട് ഇഷ്ടം തോന്നുന്നത്. അണ്ടര്‍ 16 വിഭാഗം മുതല്‍ സീനിയര്‍ …

ഇന്ത്യൻ ഗ്രാൻപ്രീയിൽ ശ്രീശങ്കറിനും നയനക്കും അലെക്സിനും സ്വർണം|Gold for Sree Sankar, Nayana and Alex at the Indian Grand Prix

പട്യാല: ഇന്ത്യൻ ഗ്രാൻപ്രീ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ശ്രീശങ്കറിനും നയനക്കും അലെക്സിനും സ്വർണം. ലോങ് ജംപിൽ സീസണിലെ മികച്ച പ്രകടനത്തോടെ 8 മീറ്റർ ചാടിയാണ് എം. ശ്രീശങ്കർ സ്വർണത്തിൽ മുത്തമിട്ടത്.സെപ്റ്റംബറിൽ ദോഹയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിന് താരം നേരത്തെ യോഗ്യത നേടിയിരുന്നു. കർണാടക താരം സിദ്ധാർതിനാണ് വെള്ളി(7.59). പാലക്കാട്ടുകാരനായ ശ്രീശങ്കറിന്റെ പേരിലാണ് ലോങ് ജംപിലെ ദേശീയ റെക്കോർഡ് (8.20). വനിതാ ലോങ് ജംപിൽ സ്വർണവും വെള്ളിയും കേരളം സ്വന്തമാക്കി. നയന ജെയിംസ്(6.11) സ്വർണവും മറീന ജോർജ്(5.95) വെള്ളിയും നേടി.പുരുഷ …

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റിന്റെ കേരള സന്ദര്‍ശനം ഫെബ്രുവരി ഒന്നാം തിയതിയിലേക്ക് മാറ്റി

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റും അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ പ്രസിഡന്റുമായ ഡോ. നരേന്ദ്ര ധ്രുവ്

മാറ്റങ്ങളുമായി ഇന്ത്യന്‍ ഫുട്‌ബോള്‍|AIFF proposes domestic league roadmap

ഫുട്‌ബോള്‍ ലീഗില്‍ സുപ്രധാന മാറ്റങ്ങളുമായി ഇന്ത്യന്‍ ഫുട്‌ബോള്‍. കഴിഞ്ഞ ദിവസം ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍, ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ എന്നിവര്‍ ഐ.എസ്.എല്‍, ഐലീഗ് അധികൃതരുമായി ചേര്‍ന്ന് യോഗത്തിലാണ് പുതിയ മാറ്റങ്ങള്‍

ബ്ലാസ്റ്റേഴ്സിനെ ഇനി ഓഗ്ബെച്ചേ നയിക്കും | Kerala Blasters announces Bartholomew Ogbeche as the Team captain

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആറാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയെ ഇനി ബര്‍ത്തലോമിയോ ഓഗ്ബെച്ചേ നയിക്കും. പിറന്നാള്‍ ദിനത്തിലാണ് ഓഗ്ബെച്ചയെ തേടി കേരള ബ്ലാസ്റ്റേഴ്‌സിന്റെ നായക സ്ഥാനമെത്തിയത്. 34വയസുള്ള നൈജീരിയന്‍ താരമായ ഓഗ്ബെച്ചേ വളരെ അനുഭവ പരിചയമുള്ള പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാരനാണ്. സെന്‍ട്രല്‍ ഫോര്‍വേഡ് പൊസിഷനില്‍ മികച്ച മുന്നേറ്റങ്ങള്‍ക്ക് കരുത്തുള്ള ഓഗ്ബച്ചേ ഫ്രാന്‍സ്, സ്‌പെയിന്‍, ഇംഗ്ലണ്ട്, നെതെര്‍ലാന്‍ഡ് ഗ്രീസ്, യു എ ഇ തുടങ്ങിയ രാജ്യങ്ങളിലെ നിരവധി മുന്‍നിര ക്ലബ്ബുകള്‍ക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്. പതിനേഴാം വയസ്സില്‍ പാരീസ് സെയ്ന്റ് …