
വിജയ് ഹസാരെ ട്രോഫി; കേരളത്തിന് തോല്‍വി|Vijay Hazare Trophy: Mumbai beats Kerala
വിജയ് ഹസാരെ ട്രോഫിയില്‍ കേരളം തോല്‍വി. നോക്കൗട്ട് പ്രതീക്ഷകളുമായി ഇറങ്ങിയ കേരളത്തെ കരുത്തരായ മുംബൈയാണ് പരാജയപ്പെടുത്തിയത്. എട്ട് വിക്കറ്റിനാണ് മുംബൈയുടെ ജയം.
വിജയ് ഹസാരെ ട്രോഫിയില്‍ കേരളം തോല്‍വി. നോക്കൗട്ട് പ്രതീക്ഷകളുമായി ഇറങ്ങിയ കേരളത്തെ കരുത്തരായ മുംബൈയാണ് പരാജയപ്പെടുത്തിയത്. എട്ട് വിക്കറ്റിനാണ് മുംബൈയുടെ ജയം.
കൊച്ചിയില്‍ ആരംഭിക്കാനിരുന്ന സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യത മത്സരങ്ങള്‍ മാറ്റി. നവംബര്‍ അഞ്ചിന് കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ നടക്കാനാണ് സാധ്യത. ഈ മാസം 14 ന് കൊച്ചി മഹാരാജാസ് സ്റ്റേഡിയത്തില്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്. കെ.എസ്.എല്‍ ആരംഭിക്കുന്നതിനാല്‍ സന്തോഷ് ട്രോഫി മത്സരങ്ങള്‍ മാറ്റണമെന്ന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് ആവശ്യപ്പെടുകയായിരുന്നു. 35 ദിവസമായി തുടരുന്ന കേരള സന്തോഷ് ട്രോഫി ടീമിന്റെ ക്യാമ്പ് തല്ക്കാലം നിര്‍ത്തിവെക്കും. പുതുക്കിയ തിയതിയോടടുത്ത് ക്യാമ്പ് പുനരാരംഭിക്കാനാണ് തീരുമാനം. മുന്‍ ഗോകുലം കേരള എഫ്.സി. പരിശീലകന് …
Continue reading “സന്തോഷ് ട്രോഫി കോഴിക്കോട്ടേക്ക് | Santosh Trophy Qualifier”
കേരളത്തിന്റെ സന്തോഷ് ട്രോഫി സാധ്യത ടീമിനെതിരായ പ്രീസീസണ് മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് ജയം. പനമ്പിള്ളി നഗര്‍ സ്പോര്‍ട്സ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം 3-2 എന്ന സ്കോറിനാണ് ബ്ലാസ്റ്റേഴ്സ് ജയിച്ചു കയറിയത്. ഒഗ്ബെചെ, സിഡോഞ്ച, സാമുവല്‍, മുസ്തഫ നിങ് തുടങ്ങിയ പ്രമുഖരെയെല്ലാം ആദ്യ ഇലവനില്‍ ഇറക്കിയായിരുന്നു ബ്ലാസ്റ്റേഴ്സ് ഇന്നലെ ഇറങ്ങിയത്. ഒമ്പതാം മിനുറ്റില്‍ തന്നെ രഹ്നേഷിന്റെ പിഴവ് മുതലെടുത്ത് എമില്‍ ആണ് സന്തോഷ് ട്രോഫി ടീമിനെ മുന്നില്‍ എത്തിച്ചത്. പെനാല്‍റ്റി ഗോളിലൂടെ …
ബംഗളൂരുവില്‍ നടക്കുന്ന വിജയ് ഹസാരെ ക്രിക്കറ്റില്‍ കേരളത്തിന് മൂന്നാം തോല്‍വി. ജാര്‍ഖണ്ഡിനോട് അഞ്ച് റണ്‍സിനാണ് കേരളം പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് 36 ഓവറില്‍ 259 രണ്‍സെടുത്തു. വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം 253 ന് പുറത്താവുകയായിരുന്നു. 19 റണ്‍സെടുക്കുന്നതിനിടെ കേരളത്തിന് ആറ് വിക്കറ്റ് നഷ്ടമായി. കേരളത്തിന് വേണ്ടി മുന്‍ ക്യാപ്റ്റന്‍ സച്ചിന് ബേബി (60), ഓപ്പണര്‍ വിഷ്ണു വിനോദ് (56) എന്നിവര്‍ അര്‍ധസെഞ്ച്വറി നേടി. സഞ്ജു സാംസണ് 48 രണ്‍സെടുത്തു. നാല് വിക്കറ്റ് വീതം വീഴ്ത്തിയ …
Continue reading “വിജയ് ഹസാരെ: കേരളത്തിന് തോല്‍വി | Vijay Hazare Trophy: Jharkhand beats Kerala”
സന്തോഷ് ട്രോഫി ഫുട്ബോള്‍ ദക്ഷിണമേഖല യോഗ്യത മത്സരങ്ങള്‍ കൊച്ചിയില്‍ നടക്കും. മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ 14 മുതല്‍ 19 വരെയാണ് മത്സരങ്ങള്‍. മത്സരത്തിനുള്ള കേരള ടീമിനെ ഏഴിന് പ്രഖ്യാപിക്കും. രണ്ട് ഗ്രൂപ്പുകളില്‍ നിന്നായി കേരളം ഉള്‍പ്പെടെ ഏഴു ടീമുകളാണ് യോഗ്യത റൗണ്ടില്‍ കളിക്കുന്നത്. ഇരു ടീമുകളുടെയും ഒന്നാം സ്ഥാനക്കാര്‍ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടും. കൊല്‍ക്കത്തയിലാണ് ഫൈനല്‍ മത്സരം. അവസാനമായി കൊല്‍ക്കത്തയില്‍ നടന്ന സന്തോഷ് ട്രോഫി മത്സരത്തില്‍ കേരളമായിരുന്നു ചാമ്പ്യന്മാര്. കഴിഞ്ഞ വര്‍ഷം കേരളത്തിന് ഫൈനല്‍ റൗണ്ടില്‍ …
Continue reading “സന്തോഷ് ട്രോഫി യോഗ്യത മത്സരങ്ങള്‍ കൊച്ചിയില്‍ | Santosh Trophy Qualifier”
വിജയ് ഹസാരെ ട്രോഫിയുടെ നാലാം മത്സരത്തില്‍ കരുത്തരായ ഹൈദരാബാദിനെ തോല്‍പ്പിച്ച് കേരളം. 62 റണ്‍സിനാണ് കേരളം ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. കെഎം ആസിഫിന്റെ തകര്‍പ്പന്‍ ബൗളിംങാണ് കേരളത്തിന് അനായാസ ജയം സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിന് ഇറങ്ങിയ കേരളത്തിന് ആദ്യ ബൗളില്‍ തന്നെ വിനൂപ്പിനെ നഷ്ടമായി. സ്കോര്‍ ബോര്‍ഡില്‍ 50 രണ്സ് തികയുന്നതിന് മുമ്പ് രണ്ടാം വിക്കറ്റും പോയതോടെ കേരളം പ്രതിരോധത്തിലായി. പിന്നീട് ക്രീസിലുണ്ടായിരുന്നു ക്യാപ്റ്റന്‍ ഉത്തപ്പയും വൈസ് ക്യാപ്റ്റന്‍ സഞ്ജു സാംസണും ചേര്‍ന്ന് 50 രണ്സിന്റെ കൂട്ടുകെട്ടുണ്ടാക്കി. …
വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് രണ്ടാംതോല്‍വി. 60 റണ്‍സിന് കര്‍ണാടകയാണ് കേരളത്ത തകര്‍ത്തത്. ടോസ് നേടിയ കേരളം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കര്‍ണാട നിശ്ചിത ഓവറില്‍ 49.5 ഓവറില്‍ ഓപ്പണര്‍ രാഹുലിന്റെ സെഞ്ച്വറി മികവില്‍ 294 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്ന്ന് ഇറങ്ങിയ കേരളം 234 റണ്‍സിന് ഓള്‍ഔട്ടായി. കേരളത്തിനായി ഓപ്പണര്‍ വിഷ്ണു വിനോദും സഞ്ജു സാംസണും മികച്ച പ്രകടനം കാഴ്ചവെച്ചു. ഓപ്പണിങ് ഇറങ്ങിയ വിഷ്ണു 123 പന്തില്‍ 104 റണ്‍സ് നേടി …
വിജയ് ഹസാരെ ട്രോഫിയിലെ രണ്ടാം മത്സരത്തിൽ കേരളത്തിന് തോൽവി. സൗരഷ്ട്രയോട് മൂന്ന് വിക്കറ്റിനാണ് കേരളം പരാജയപ്പെട്ടത്. മഴ കാരണം ഔട്ട്ഫീൾഡ് നനഞ്ഞതിനെ തുടർന്ന് 34 ഓവറാക്കി ചുരുക്കിയി മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം 187 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്ര രണ്ട് പന്ത് ബാക്കി നിൽക്കെ വിജയ ലക്ഷ്യം മറികടന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്ന് ഓപ്പണർമാർ മികച്ച തുടക്കം നൽകി. പിന്നീട് ക്രീസിൽ എത്തിയ ക്യാപ്റ്റൻ ഉത്തപ്പയും (5) സഞ്ജുവും (16) നിലയുറപ്പിക്കുന്നതിന് …
സന്തോഷ് ട്രോഫി യോഗ്യത റൗണ്ട് മത്സരത്തിൽ മലയാളി താരം ഫസ്ലു റഹ്മാന്റെ മികവിൽ അരുണാചൽ പ്രദേശിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്ത് ത്രിപുര മുന്നേറുന്നു. കഴിഞ്ഞ ദിവസം അഗർത്ത ഹുമ ഗാൻഡാ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒരു ഗോളും രണ്ട് അസിസ്റ്റും ഫസ്ലുവിന്റെ വകയായിരുന്നു. എന്നാൽ ആദ്യ മത്സരത്തിൽ അവസാന സമയത്ത് രണ്ട് ഗോൾ വഴങ്ങി മിസോറാമിനോട് ത്രിപുര പരാജയപെട്ടിരുന്നു. ഗ്രൂപ്പിൽ ഗോൾ ആവറേജ് കണക്കാക്കി ത്രിപുര തന്നെയാണ് ഒന്നാമത്. മലയാളി താരങ്ങളുടെ കരുത്തിലാണ് ത്രിപുര ഈ …
18 ആമത് വിജയ് ഹസാരെ ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങും. ബെംഗളൂരുവിൽ നടക്കുന്ന മത്സരത്തിൽ ഛത്തീസ്ഗഡാണ് എതിരായി. റോബിൻ ഉത്തപ്പയാണ് കേരളത്തെ നയിക്കുന്നത്. സഞ്ജു സാംസനാണ് ഉപനായകൻ. 26 ന് സൗരാഷ്ട്ര 29 ന് ആന്ധ്ര, ഒക്ടോബർ ഒന്നിന് മുംബൈ ഒമ്പതിന് ജാർഖണ്ഡ് 11 ന് ഹൈദരാബാദ് 13 ന് കർണാടക എന്നിങ്ങനെയാണ് മത്സരം ക്രമം. 38 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. മുംബൈയായിരുന്നു കഴിഞ്ഞ എഡിഷനിലെ ചാമ്പ്യൻമാർ.