ഏഷ്യാ കപ്പ് ബാസ്‌കറ്റ്‌ബോള്‍ ടീമില്‍ നാല് മലയാളികള്‍ | Four Kerala Players at National Basketball team

ബംഗളുരുവില്‍ നാളെ ആരംഭിക്കുന്ന ഏഷ്യാ കപ്പ് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള 12 അംഗ ഇന്ത്യന്‍ വനിതാ ടീമില്‍ നാല് മലയാളികള്‍ ഇടംപിടിച്ചു. പിഎസ് ജീന, സ്റ്റെഫി നിക്‌സണ്‍, പിജി അഞ്ജന എന്നിവര്‍ക്കൊപ്പം റെയില്‍വേസ് താരം ശ്രുതി അരവിന്ദ് എന്നിവരാണ് ടീമില്‍ ഇടംപിടിച്ച നാല് മലയാളികള്‍. ഉദ്ഘാടന മത്സരത്തില്‍ ഓസ്‌ട്രേലിയ ഫിലിപ്പിന്‍സിനെ നേരിടും. നിലവിലെ ഏഷ്യന്‍ ചാമ്പ്യന്‍മാരായ ജപ്പാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. കൊറിയ ചൈനീസ് തായപെ എന്നിവരാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്. സെപ്റ്റംബര്‍ 28 നാണ് സെമി ഫൈനല്‍. 29 …

ത്രിപുര സന്തോഷ് ട്രോഫി ടീമിൽ രണ്ട് മലയാളികൾ | Two Kerala Players at Tripura Santosh Trophy Team

സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിനായുള്ള ത്രിപുര ടീമിൽ കേരളത്തിൽ നിന്നുള്ള രണ്ട് താരങ്ങൾ ഇടംനേടി. മലപ്പുറം ജില്ലയിലെ രണ്ട് താരങ്ങളാണ് ടീമിൽ ഇടം കണ്ടെത്തിയത്. കുറച്ചു കാലമായി ത്രിപുര ലീഗിൽ കളിക്കുന്ന റുനു, ഫസ്‌ലു എന്നിവരാണ് ത്രിപുര സന്തോഷ് ട്രോഫി ടീമിൽ സ്ഥാനം ഉറപ്പിച്ചത്. ത്രിപുര ലീഗിൽ ആഘേയ ചലോ സംഘ് എഫ്സിക്ക് വേണ്ടി ബൂട്ടുകെട്ടുന്ന ഇരുവരും മിന്നും പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. റിനു എംഇഎസ് കോളേജ് വളാഞ്ചേരിയുടെ താരമായിരുന്നു. മലപ്പുറം താനൂർ സ്വദേശിയായ ഫസ്‌ലു ഓസോൺ എഫ്‌സി …

മുന്‍ സന്തോഷ് ട്രോഫി താരം കോവിഡ് ബാധിച്ച് മരിച്ചു

മുന്‍ സന്തോഷ് ട്രോഫി താരം ഇളയിടത്ത് ഹംസക്കോയ (63) കോവിഡ് ബാധിച്ച് മരിച്ചു. ശനിയാഴ്ച്ച മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. പത്തു ദിവസം മുന്‍പ്

ഇപി ജയരാജന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

ഫുട്‌ബോള്‍ മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ച മുന്‍ സന്തോഷ് ട്രോഫി താരം ആര്‍ ധനരാജിന് കായിക വകുപ്പ് മന്ത്രി ഇപി ജയരാജന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഫേസ്ബുക്കിലാണ് മന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്

മുന്‍ സന്തോഷ് ട്രോഫി താരം കുഴഞ്ഞുവീണ് മരിച്ചു

ഫുട്ബാള്‍ മത്സരത്തിനിടെ മുന്‍ സന്തോഷ് ട്രോഫി താരം കുഴഞ്ഞുവീണ് മരിച്ചു. മോഹന്‍ബഗാന്‍, മുഹമ്മദന്‍സ് തുടങ്ങിയ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ച മുന്‍ സന്തോഷ് ട്രോഫി താരം പാലക്കാട് സ്വാദേശി ധനരാജ് ആണ് പെരിന്തല്‍മണ്ണ നെഹ്റു സ്റ്റേഡിയത്തില്‍ കുഴഞ്ഞുവീണ് മരിച്ചത്. ഖാദറലി ട്രോഫിക്കു വേണ്ടി നടക്കുന്ന മത്സരത്തില്‍ പെരിന്തല്‍മണ്ണ എഫ്സിക്കു വേണ്ടിയാണ് ധനരാജ് കളിച്ചിരുന്നത്. കളിയുടെ ആദ്യപകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ നെഞ്ച്വേദന അനുഭവപ്പെടുകയായിരുന്നു. ഗ്രൗണ്ടില്‍ കുഴഞ്ഞ് വീണ താരത്തെ സ്റ്റേഡിയത്തിലുണ്ടായിരുന്ന ഡോക്ടറും മെഡിക്കല്‍ സംഘവും ഉടന്‍ തന്നെ ആസ്പത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

ഇന്ത്യ നാളെ ബംഗ്ലാദേശിനെതിരെ|India eye full points against Bangladesh

2020 ഖത്തര്‍ ലോകകപ്പ് യോഗ്യത മത്സരത്തിനായി ഇന്ത്യ നാളെ ഇറങ്ങും. ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഖത്തറിനെ അവരുടെ തട്ടകത്തില്‍ സമനിലയില്‍ തളച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ അയല്‍ രാജ്യക്കാരായ ബംഗ്ലാദേശിനെതിരെ

വിജയ് ഹസാരെ ട്രോഫി; കേരളത്തിന് തോല്‍വി|Vijay Hazare Trophy: Mumbai beats Kerala

വിജയ് ഹസാരെ ട്രോഫിയില്‍ കേരളം തോല്‍വി. നോക്കൗട്ട് പ്രതീക്ഷകളുമായി ഇറങ്ങിയ കേരളത്തെ കരുത്തരായ മുംബൈയാണ് പരാജയപ്പെടുത്തിയത്. എട്ട് വിക്കറ്റിനാണ് മുംബൈയുടെ ജയം.

ചിത്രക്കും അഫ്‌സലിനും സ്വര്‍ണം | Chitra and Afzal win gold medals

റാഞ്ചിയില്‍ നടക്കുന്ന ദേശീയ ഓപ്പണ്‍ അത്‌ലറ്റിക് മീറ്റില്‍ മലയാളി താരങ്ങളായ പി.യു. ചിത്രക്കും പി. മുഹമ്മദ് അഫ്‌സലിനും സ്വര്‍ണ്ണം ഇരുവരും 800 മീറ്ററിലാണ് സ്വര്‍ണ്ണം നേടിയത്

അഭിമാന നിമിഷം | Proud moment

സിംഗപ്പൂരില്‍ നടന്ന ഫിന ചലഞ്ചേഴ്‌സ് കപ്പ് വാട്ടര്‍പോളോ ചാമ്പ്യന്‍ഷിപ്പിന്റെ ഇന്ത്യന്‍ ടീമില്‍ മലയാളി ആധിപത്യം.ടൂര്‍ണമെന്റ്ില്‍ പങ്കെടുത്ത 13 അംഗ ഇന്ത്യന്‍ പുരുഷ വാട്ടര്‍പോളോ ടീമില്‍ എട്ട് പേരും മലയാളികളായിരുന്നു