സന്തോഷ് ട്രോഫി; കേരളം നാളെ ഇറങ്ങും|Santosh trophy South Zone Qualifiers

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ദക്ഷിണമേഖല യോഗ്യതാ മത്സരത്തില്‍ കേരളം നാളെ ഇറങ്ങും. കോഴിക്കോട് കോപറേഷന്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് നാലിന് ആന്ധ്രപ്രദേശിനെതിരെയാണ് മത്സരം. ശനിയാഴ്ച നടക്കുന്ന

സന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖാപിച്ചു|Santosh trophy team list

സന്തോഷ് ട്രോഫി ദക്ഷിണമേഖല യോഗ്യത മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമിനെയാണ് പരിശീലകന്‍ ബിനോ ജോര്‍ജ്ജ് ഇന്ന് രാവിലെ 11.30 ന് പ്രഖ്യാപിച്ചത്. ഗോള്‍ കീപ്പര്‍ മിഥുനാണ് ടീം ക്യാപ്റ്റന്‍. കണ്ണൂര്‍ സ്വദേശിയായ മിഥുനാണ് ടീമിലെ സീനിയര്‍ താരം. അവസാനമായി സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിന്റെ ഗോള്‍ കീപ്പറായിരുന്നു മിഥുന്‍. ടീമില്‍ ഗോകുലം കേരള എഫ്‌സിയുടെ ആറും കേരള ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നും താരങ്ങള്‍ ടീമിലു

ടീം പ്രഖ്യാപനം നാളെ |santosh trophy

സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ നാളെ പ്രഖ്യാപിക്കും. നാളെ രാവിലെ 11.30 ന് ലുലു മാരിയറ്റ് ഹോട്ടലിലാണ് പ്രഖ്യാപനം. സന്തോഷ് ട്രോഫി ദക്ഷിണ മേഖല മത്സരങ്ങള്‍ കോഴിക്കോട്ട് വെച്ചാണ് നടക്കുന്നത്. ആദ്യ കൊച്ചിയില്‍ നടക്കാനിരുന്നു മത്സരങ്ങള്‍ ഐഎസ്എല്‍ തുടങ്ങുന്നത് പ്രമാണിച്ച് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.
സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ജനുവരി 10 മുതല്‍ 23 വരെ മിസോറാമിലെ ഐസോളില്‍ നടക്കും. കഴിഞ്ഞ വര്‍ഷം കേരളത്തിന് ദക്ഷിണമേഖല റൗണ്ട് കടക്കാനായിരുന്നില്ല.

സന്തോഷ് ട്രോഫി മിസോറാമില്‍ |Santosh Trophy held at Aizawl

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ജനുവരി 10 മുതല്‍ 23 വരെ മിസോറാമിലെ ഐസോളില്‍ നടക്കും. കേരളം ഉള്‍പ്പെടുന്ന ദക്ഷിണമോഖലാ യോഗ്യതാ മത്സരങ്ങള്‍ ഒഴികെയുള്ള പൂര്‍ത്തിയ

സന്തോഷ് ട്രോഫി കോഴിക്കോട്ടേക്ക് | Santosh Trophy Qualifier

കൊച്ചിയില്‍ ആരംഭിക്കാനിരുന്ന സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യത മത്സരങ്ങള്‍ മാറ്റി. നവംബര്‍ അഞ്ചിന് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കാനാണ് സാധ്യത. ഈ മാസം 14 ന് കൊച്ചി മഹാരാജാസ് സ്റ്റേഡിയത്തില്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്. കെ.എസ്.എല്‍ ആരംഭിക്കുന്നതിനാല്‍ സന്തോഷ് ട്രോഫി മത്സരങ്ങള്‍ മാറ്റണമെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ആവശ്യപ്പെടുകയായിരുന്നു. 35 ദിവസമായി തുടരുന്ന കേരള സന്തോഷ് ട്രോഫി ടീമിന്റെ ക്യാമ്പ് തല്‍ക്കാലം നിര്‍ത്തിവെക്കും. പുതുക്കിയ തിയതിയോടടുത്ത് ക്യാമ്പ് പുനരാരംഭിക്കാനാണ് തീരുമാനം. മുന്‍ ഗോകുലം കേരള എഫ്.സി. പരിശീലകന്‍ …

സന്തോഷ് ട്രോഫി യോഗ്യത മത്സരങ്ങള്‍ കൊച്ചിയില്‍ | Santosh Trophy Qualifier

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ദക്ഷിണമേഖല യോഗ്യത മത്സരങ്ങള്‍ കൊച്ചിയില്‍ നടക്കും. മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ 14 മുതല്‍ 19 വരെയാണ് മത്സരങ്ങള്‍. മത്സരത്തിനുള്ള കേരള ടീമിനെ ഏഴിന് പ്രഖ്യാപിക്കും. രണ്ട് ഗ്രൂപ്പുകളില്‍ നിന്നായി കേരളം ഉള്‍പ്പെടെ ഏഴു ടീമുകളാണ് യോഗ്യത റൗണ്ടില്‍ കളിക്കുന്നത്. ഇരു ടീമുകളുടെയും ഒന്നാം സ്ഥാനക്കാര്‍ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടും. കൊല്‍ക്കത്തയിലാണ് ഫൈനല്‍ മത്സരം. അവസാനമായി കൊല്‍ക്കത്തയില്‍ നടന്ന സന്തോഷ് ട്രോഫി മത്സരത്തില്‍ കേരളമായിരുന്നു ചാമ്പ്യന്‍മാര്‍. കഴിഞ്ഞ വര്‍ഷം കേരളത്തിന് ഫൈനല്‍ റൗണ്ടില്‍ …

സന്തോഷ്‌ ട്രോഫി: ഫസലു റഹ്‌മാൻ മിന്നി ത്രിപുരക്ക് ജയം | Santosh Trophy: Faslu Rahman helps Tripura

സന്തോഷ്‌ ട്രോഫി യോഗ്യത റൗണ്ട് മത്സരത്തിൽ മലയാളി താരം ഫസ്‌ലു റഹ്‌മാന്റെ മികവിൽ അരുണാചൽ പ്രദേശിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്ത് ത്രിപുര മുന്നേറുന്നു. കഴിഞ്ഞ ദിവസം അഗർത്ത ഹുമ ഗാൻഡാ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒരു ഗോളും രണ്ട് അസിസ്റ്റും ഫസ്‌ലുവിന്റെ വകയായിരുന്നു. എന്നാൽ ആദ്യ മത്സരത്തിൽ അവസാന സമയത്ത് രണ്ട് ഗോൾ വഴങ്ങി മിസോറാമിനോട് ത്രിപുര പരാജയപെട്ടിരുന്നു. ഗ്രൂപ്പിൽ ഗോൾ ആവറേജ് കണക്കാക്കി ത്രിപുര തന്നെയാണ് ഒന്നാമത്. മലയാളി താരങ്ങളുടെ കരുത്തിലാണ് ത്രിപുര ഈ …

മലയാളി കരുത്തില്‍ വീണ്ടും സര്‍വീസസ് ടീമില്‍ എട്ട് മലയാളികള്‍ | Eight Kerala players at services Santosh Trophy Team

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ യോഗ്യത റൗണ്ട് പോരാട്ടത്തിനുള്ള സര്‍വീസസ്  ടീമില്‍ എട്ട് മലയാളി താരങ്ങള്‍. 24 അംഗ ടീമിലാണ് എട്ട് മലയാളി താരങ്ങള്‍ ഇടംപിടിച്ചത്. മുന്‍ ഗോകുലം എഫ്‌സി ഗോള്‍കീപ്പര്‍ വിഷ്ണു, ഗോള്‍ കീപ്പര്‍ മൂഹമ്മദ് ഷാനൂസ്, പ്രതിരേധ താരങ്ങളായ എം അമല്‍, അഭിഷേക്, മധ്യനിര താരങ്ങളായ ഹരികൃഷ്ണ, അനൂപ് പോളി, വിങ്ങര്‍ ഇനായത്, സ്‌ട്രൈക്കര്‍ ശ്രേയസ് എന്നിവരാണ് ടീമിലെ മലയാളി സാനിധ്യം. സന്തോഷ് ട്രോഫി ചരിത്രത്തില്‍ പത്ത് തവണ ഫൈനലില്‍ പ്രവേശിച്ച ടീമാണ് സര്‍വീസസ്. …

ത്രിപുര സന്തോഷ് ട്രോഫി ടീമിൽ രണ്ട് മലയാളികൾ | Two Kerala Players at Tripura Santosh Trophy Team

സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിനായുള്ള ത്രിപുര ടീമിൽ കേരളത്തിൽ നിന്നുള്ള രണ്ട് താരങ്ങൾ ഇടംനേടി. മലപ്പുറം ജില്ലയിലെ രണ്ട് താരങ്ങളാണ് ടീമിൽ ഇടം കണ്ടെത്തിയത്. കുറച്ചു കാലമായി ത്രിപുര ലീഗിൽ കളിക്കുന്ന റുനു, ഫസ്‌ലു എന്നിവരാണ് ത്രിപുര സന്തോഷ് ട്രോഫി ടീമിൽ സ്ഥാനം ഉറപ്പിച്ചത്. ത്രിപുര ലീഗിൽ ആഘേയ ചലോ സംഘ് എഫ്സിക്ക് വേണ്ടി ബൂട്ടുകെട്ടുന്ന ഇരുവരും മിന്നും പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. റിനു എംഇഎസ് കോളേജ് വളാഞ്ചേരിയുടെ താരമായിരുന്നു. മലപ്പുറം താനൂർ സ്വദേശിയായ ഫസ്‌ലു ഓസോൺ എഫ്‌സി …