ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ അനസ്‌ 400 മീറ്ററിൽ മത്സരിക്കില്ല | Muhammed Anas not to run individual 400m in World Championships

മലയാളി താരം മുഹമ്മദ്‌ അനസ് ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ മത്സരത്തിന് ഇല്ല. 400 മീറ്റർ ഇനത്തിൽ അനസിന്റെ പേര് ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻ നൽകിയില്ല. 400 മീറ്ററിൽ ദേശീയ റെക്കോർഡ് കുറിച്ച താരത്തിന്റെ പേര് കഴിഞ്ഞ ദിവസം ഫെഡറേഷൻ പുറത്ത് വിട്ട പട്ടികയിൽ ഉണ്ടായിരുന്നില്ല. 400 മീറ്ററിൽ മിന്നും പ്രകടനം കാഴ്ച വെച്ച താരം നേരത്തെ തന്നെ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയിരുന്നു. എന്നാൽ 4×400 മീറ്റർ റിലെയിൽ അനസിന്റെ പേരുണ്ട്. റിലേയിൽ പങ്കെടുക്കുന്നതിനാൽ ആണ് …

ത്രിപുര സന്തോഷ് ട്രോഫി ടീമിൽ രണ്ട് മലയാളികൾ | Two Kerala Players at Tripura Santosh Trophy Team

സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിനായുള്ള ത്രിപുര ടീമിൽ കേരളത്തിൽ നിന്നുള്ള രണ്ട് താരങ്ങൾ ഇടംനേടി. മലപ്പുറം ജില്ലയിലെ രണ്ട് താരങ്ങളാണ് ടീമിൽ ഇടം കണ്ടെത്തിയത്. കുറച്ചു കാലമായി ത്രിപുര ലീഗിൽ കളിക്കുന്ന റുനു, ഫസ്‌ലു എന്നിവരാണ് ത്രിപുര സന്തോഷ് ട്രോഫി ടീമിൽ സ്ഥാനം ഉറപ്പിച്ചത്. ത്രിപുര ലീഗിൽ ആഘേയ ചലോ സംഘ് എഫ്സിക്ക് വേണ്ടി ബൂട്ടുകെട്ടുന്ന ഇരുവരും മിന്നും പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. റിനു എംഇഎസ് കോളേജ് വളാഞ്ചേരിയുടെ താരമായിരുന്നു. മലപ്പുറം താനൂർ സ്വദേശിയായ ഫസ്‌ലു ഓസോൺ എഫ്‌സി …

മലയാളത്തിന് ഇനി സ്വന്തമായി സ്പോർട്സ് പോർട്ടലും യൂട്യൂബ് ചാനലും | The first complete sports portal and YouTube channel in Malayalam

മലയാളിയുടെ മനസ്സ് തിരിച്ചറിയുന്ന ഒരു സമ്പൂർണ സ്പോർട്സ് പോർട്ടലും യൂട്യൂബ് ചാനലും വരുന്നു. കേരള ഒളിമ്പിക്സ് അസോസിയേഷന്റെ കീഴിലാണ് ആദ്യ സമ്പൂർണ സ്പോർട്സ് പോർട്ടലും യൂട്യൂബ് ചാനലും വരുന്നത്. മലയാളത്തിന്റെ സ്പോർട്സ് പോർട്ടലും യൂട്യൂബ് ചാനലും ലോകത്തിന് സമ്മർപ്പിക്കുന്നത് ഒക്ടോബർ 9ന് ഒളിമ്പിക്സ് അസോസിയേഷന്റെ ക്ഷണപ്രകാരം തിരുവനന്തപുരത് എത്തുന്ന ലോക ബാഡ്മിന്റൺ ചാമ്പ്യൻ പി. വി. സിന്ധുവും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ്. കേരളത്തിന്റെ കായിക രംഗത്തെ സമഗ്രമായി രേഖപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ്. യൂട്യൂബ് ചാനൽ.

ലോകചാമ്പ്യൻ പി.വി. സിന്ധു കേരളത്തിൽ | World champion P.V Sindhu coming home

ലോക ചാമ്പ്യനായ ശേഷം പി.വി. സിന്ധു ആദ്യമായി കേരളത്തിൽ എത്തുന്നു. കേരള ഒളിമ്പിക്സ് അസോസിയേഷന്റെ ക്ഷണം പ്രകാരമാണ് സിന്ധു കേരളത്തിന്റെ ആദരം ഏറ്റുവാങ്ങാൻ എത്തുന്നത്. സിന്ധു ഒക്ടോബർ 8 ന് കേരളത്തിൽ എത്തും. 9 ന് മൂന്ന് മണിക്ക് ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘടനം ചെയ്യും. ചടങ്ങിൽ കേരള ഒളിമ്പിക് അസോസിയേഷന്റെ കായിക പുരസ്കാരം മുഖ്യമന്ത്രി സിന്ധുവിന് കൈമാറും . 10 ലക്ഷം രൂപയാണ് സമ്മാന തുക. മന്ത്രിമാരായ ഇ. …

ജില്ലാ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് 20 ന് | Thiruvananthapuram district handball championship on Friday

തിരുവനന്തപുരം ജില്ലാ ഹാന്‍ഡ്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ സബ് ജൂനിയര്‍ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നടത്തുന്നു. 20 ന് രാവിലെ 9ന് സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലാണ് ചാമ്പ്യന്‍ഷിപ്പ്. 2004 ജനുവരി ഒന്നിന് ശേഷം ജനിച്ച ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ജനനതിയതി തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം.

ജില്ലാ മിനി സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് | Thiruvananthapuram district sub junior volleyball championship

തിരുവനന്തപുരം ജില്ലാ മിനി സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് 21,22 തിയതികളില്‍ നീറമണ്‍കര മഹാദേവാ സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തും. 2006 ജനുവരി ഒന്നിന് ശേഷം ജനിച്ചവര്‍ക്ക് 21 ന് നടക്കുന്ന മിനി ചാമ്പ്യന്‍ഷിപ്പിലും 2004 ജനുവരി ഒന്നിന് ശേഷം ജനിച്ചവര്‍ക്ക് 22 ന് നടക്കുന്ന സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലും പങ്കെടുക്കാം ജില്ലാ ടീമിനെ ഇതില്‍ നിന്നും തിരഞ്ഞെടുക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9446613758, 9447102060

ജില്ലാ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് | Table tennis championship

ടേബിൾ ടെന്നീസിന്റെ തിരുവനന്തപുരം ജില്ലാ അഡ്‌ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് ശനിയാഴ്ച കവടിയാർ ജി. എച്ച്. കെ. പിങ് പോങ് സെന്ററിൽ നടക്കും. പങ്കെടുക്കുന്ന കുട്ടികൾ 9400042634, 7012496174 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ നേരിട്ട് സെന്ററിൽ എത്തി ചേരുകയോ ചെയ്യുക.

ദേശീയ വനിതാ ഫുട്‌ബോള്‍: കേരളത്തിന് വീണ്ടും തോല്‍വി | Senior Women’s National Football Championship; Odisha defeats Kerala

അരുണാചല്‍ പ്രദേശ്: ദേശീയ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വീണ്ടും തോല്‍വി. ഒഡീഷ നാല് ഗോളിനാണ് കേരളത്തെ തോല്‍പ്പിച്ചത്. പോണ്ടിച്ചേരിയോടും കേരളം പരാജയപ്പെട്ടിരുന്നു. ഗ്രൂപ്പില്‍ ചണ്ഡീഗഢിനോട് മാത്രമാണ് കേരളത്തിന് വിജയിക്കാന്‍ സാധിച്ചത്. നേരത്തെ പസിഘട്ടിലെ സിഎച്ച്എഫ് സ്റ്റേഡിയത്തില്‍ നടത്താനിരുന്ന മത്സരം മഴ കാരണം ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ വേദി മാറ്റിയിരുന്നു. സമൂഹ്യ മാധ്യമങ്ങില്‍ ചളിയില്‍ കുളിച്ച് സ്റ്റേഡിയത്തിന്റെ ചിത്രങ്ങള്‍ പ്രചരിച്ചതോടെയായിരുന്നു തീരുമാനം.

വരുന്നു ബീച്ച് ഗെയിംസ് | CM announced starting beach games in Kerala

ലോകത്ത് ഏറ്റവും അധികം പ്രചാരമുള്ള ബീച്ച് ഗെയിംസ് ഇനി നമ്മുടെ കേരളത്തിലും. തീരപ്രദേശങ്ങളിലെ കായിക വികസനത്തിനും പ്രചാരണത്തിനുമായി കായിക യുവജന കാര്യാലയം ബീച്ച് ഗെയിംസ് സംഘടിപ്പിക്കുന്നു. നവംബര്‍ ഡിസംബര്‍ മാസങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. കായിക പ്രതിഭകളെ കണ്ടെത്തി രാജ്യത്തിന്റെ അഭിമാന താരങ്ങളാക്കി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ബീച്ച് ഗെയിംസ് സംഘടിപ്പിക്കുന്നത്. ബീച്ച് ഗെയിംസിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യ മന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ജില്ലാതല മത്സരങ്ങള്‍ നവംബറിലും സംസ്ഥാനതല മത്സരങ്ങള്‍ ഡിസംബറിലുമാണ് നടക്കുക. ബീച്ച് ഗെയിംസില്‍ ഉള്‍പ്പെടുന്ന …

ചെസ് ലോകകപ്പ്: നിഹാല്‍ സരിന്‍ രണ്ടാം റൗണ്ടില്‍ പുറത്ത് | Chess World Cup: Nihal Sarin is out in the second round

മോസ്‌കോ: മലയാളി താരം നിഹാല്‍ സരിന്‍ ചെസ് ലോകകപ്പില്‍ നിന്ന് പുറത്ത് രണ്ടാം റൗണ്ടില്‍ അസര്‍ബൈജാന്റെ എല്‍താജ് സഫര്‍ലിയോട് ടൈബ്രേക്ക് പോരാട്ടത്തില്‍ പരാജയപ്പെട്ടതോടെയാണ് സരിന്‍ പുറത്തായത്. ആദ്യ മത്സരത്തില്‍ സരിനും രണ്ടാം മത്സരത്തില്‍ സഫര്‍ലിയും ജയിച്ചിരുന്നു. 15 വയസ്സ് മാത്രം പ്രായമുള്ള സരിനെ അത്ഭുതബാലന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ആദ്യ റൗണ്ടില്‍ ജോര്‍ജ് കൊറിയെ 2-0 ക്ക് പരാജയപ്പെടുത്തിയാണ് സരിന്‍ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്. കഴിഞ്ഞ നവംബറില്‍ ഇന്ത്യന്‍ ഇതിഹാസ താരം വിശ്വനാഥന്‍ ആനന്ദിനെ സമനിലയില്‍ തളച്ച …