Activities
ദേശീയതലത്തില്‍ മികവ് പുലര്‍ത്താന്‍ കേരള കായികതാരങ്ങളെ പരിപോഷിപ്പിക്കലാണ് കെഒഎയുടെ ലക്ഷ്യം. സംസ്ഥാന ഒളിമ്പിക് അസോസിയേഷന്, സ്റ്റേറ്റ് സ്പോര്‍ട്സ് അസോസിയേഷനുകള്‍ (എസ്എസ്എ), കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍, യൂണിവേഴ്സിറ്റികള്‍, സ്കൂളുകള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ പങ്കാളികളുടെയും സംയുക്ത പരിശ്രമത്തിലൂടെ മാത്രമേ ഈ പ്രവര്‍ത്തനങ്ങള്‍ സാധ്യമാകൂ.
കേരളത്തിലെ കായിക താരങ്ങള്‍ക്ക് ലോകോത്തര പരിശീലനം നല്കാന് കെഒഎ നേതൃത്വം നല്‍കും. കായിക താരങ്ങളെ പരിശീലിപ്പിക്കുന്നതിന് പരിചയസമ്പന്നരായ കോച്ചുകളെയും പരിശീലന കേന്ദ്രങ്ങളെയും കണ്ടെത്തും. പരിശീലകരെയും പരിശീലന കേന്ദ്രങ്ങളെയും കണ്ടെത്തുന്നതിന് ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്റെ സഹോയത്തോടെ കെഒഎക്ക് സര്‍ക്കാറിനെയും സ്പോര്‍ട്സ് കൗണ്‍സിലിനെയും സഹായിക്കാന്‍ സാധിക്കും.