ത്രിപുര സന്തോഷ് ട്രോഫി ടീമിൽ രണ്ട് മലയാളികൾ | Two Kerala Players at Tripura Santosh Trophy Team

two Kerala players at tripura Santosh Trophy team

സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിനായുള്ള ത്രിപുര ടീമിൽ കേരളത്തിൽ നിന്നുള്ള രണ്ട് താരങ്ങൾ ഇടംനേടി. മലപ്പുറം ജില്ലയിലെ രണ്ട് താരങ്ങളാണ് ടീമിൽ ഇടം കണ്ടെത്തിയത്. കുറച്ചു കാലമായി ത്രിപുര ലീഗിൽ കളിക്കുന്ന റുനു, ഫസ്‌ലു എന്നിവരാണ് ത്രിപുര സന്തോഷ് ട്രോഫി ടീമിൽ സ്ഥാനം ഉറപ്പിച്ചത്. ത്രിപുര ലീഗിൽ ആഘേയ ചലോ സംഘ് എഫ്സിക്ക് വേണ്ടി ബൂട്ടുകെട്ടുന്ന ഇരുവരും മിന്നും പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്.
റിനു എംഇഎസ് കോളേജ് വളാഞ്ചേരിയുടെ താരമായിരുന്നു. മലപ്പുറം താനൂർ സ്വദേശിയായ ഫസ്‌ലു ഓസോൺ എഫ്‌സി തിരൂർ സാറ്റ് എന്നിവർക്കായി ബൂട്ട് അണിഞ്ഞിട്ടുണ്ട്. കേരള പ്രിമിയർ ലീഗിൽ സാറ്റിനായി മൂന്നു ഗോളും മൂന്ന് അസിസ്റ്റും നേടിയിരുന്നു.