ഇന്ത്യന്‍ വനിതാ ടീമില്‍ രണ്ട് മലയാളികള്‍ | two kerala players at indian team

ചാലഞ്ചര്‍ ട്രോഫി വനിതാ ട്വി20 ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ടീമില്‍ രണ്ട് മലയാളി താരങ്ങള്‍ ഇടംപിടിച്ചു. വയനാട്ടില്‍ നിന്നുള്ള മിന്നുമണി, കൊല്ലം സ്വദേശി ജിന്‍സി ജോര്‍ജ്ജ് എന്നിവരാണ് ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചത്. മിന്നുമണി ഇന്ത്യ എ ടീമിലും ജിന്‍സി ജോര്‍ജ്ജ് ഇന്ത്യ സി ടീമിലുമാണ് ഇടംനേടിയത്. എ ടീമിനെ ഹര്‍മന്‍പ്രീത് കൗറും സി ടീമിനെ വേദ കൃഷ്ണമൂര്‍ത്തിയും നയിക്കും. ജനുവരി 14 മുതല്‍ 20 വരെ കട്ടക്കിലാണ് മത്സരം.