മിന്നു മണിയും ജിന്‍സിയും ഇന്ത്യന്‍ ടീമില്‍ | two kerala players at indian team

ചതുരാഷ്ട ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യ എ, ഇന്ത്യ ബി ടീമില്‍ രണ്ട് മലയാളികള്‍ ഇടംപിടിച്ചു. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ടീമില്‍ മലയാളി താരങ്ങളായ മിന്നു മണി, ജിന്‍സി ജോര്‍ജ്ജ് എന്നിവരാണ് ഇടംപിടിച്ചത്. മിന്നു മണി ഇന്ത്യ ബി ടീമിലും ജിന്‍സി ജോര്‍ജ്ജ് ഇന്ത്യ എ ടീമിലുമാണ്. തായ്‌ലാന്‍ഡ്, ബംഗ്ലാദേശ് എന്നീ ടീമുകളുമായിയാണ് മത്സരം. നേരത്തെ ചലഞ്ചര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിലും ഇരുവരും ഇടംകണ്ടെത്തിയിരുന്നു. 16 മുതല്‍ 23 വരെ പട്‌നയിലാണ് ടൂര്‍ണമെന്റ് നടക്കുക.