2022 ഏഷ്യന്‍ ഗെയിംസ് ഭാഗ്യചിഹ്നങ്ങളായി

കിഴക്കന്‍ ചൈനയിലെ പൈതൃക നഗരമായ ഹാന്‍ചൗ വേദിയാകുന്ന 2022 ഏഷ്യന്‍ ഗെയിംസിന്റെ ഭാഗ്യചിഹ്നങ്ങള്‍ അവതരിപ്പിച്ചു. കോവിഡ് 19 യുടെ പശ്ചാതലത്തില്‍ ഡിജിറ്റല്‍ ചടങ്ങിലായിരുന്നു അവതരണം. കോങ് കോങ്, ലിയാന്‍ ലിയാന്‍, ചെന്‍ ചെന്‍ എന്നിങ്ങനെയാണ് ഭാഗ്യചിഹ്നങ്ങളുടെ പേര്. 2020 സെപ്റ്റംബര്‍ 10 മുതല്‍ 22 വരെയാണ് ഏഷ്യന്‍ ഗെയിംസ് നടക്കുന്നത്.