ഇന്ത്യന്‍ വോളിബോള്‍ ടീമില്‍ 13 മലയാളികള്‍ | thirteen malayali players at indian team

നേപ്പാളിലെ കാഠ്മണ്ഡുവില്‍ നടക്കുന്ന സാഫ് കപ്പിനുള്ള ഇന്ത്യന്‍ പുരുഷ വോളിബോള്‍ ടീമിനെ കൊച്ചി ബിപിസിഎല്‍ താരം ജെറോം വിനീത് നയിക്കും. തമിഴ്‌നാട് സ്വദേശിയായ ജെറോം ഇന്ത്യക്ക് വേണ്ടി നിരവധി മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ടീമില്‍ മലയാളികളായ ജിഎസ് അഖില്‍,അജിത് ലാല്‍, ഷോണ്‍ ടി ജോണ്‍ എന്നിവര്‍ ഇടംനേടി.
വനിതാ ടീമില്‍ എസ് രേഖ, കെഎസ് ജിനി,എം ശ്രുതി, കെപി അനുശ്രി,എസ് സൂര്യ, അശ്വതി രവീന്ദ്രന്‍,മിനിമോള്‍ എബ്രഹാം,എംഎസ് പൂര്‍ണിമ, ടെറിന്‍ ആന്റണി, എയ്ഞ്ചല്‍ ജോസസഫ് എന്നീ മലയാളി താരങ്ങളും ഇടംനേടിയിട്ടുണ്ട്.
ഇരുവിഭാഗങ്ങളിലും ഇന്ത്യയാണ് നിലവിലെ ചാമ്പ്യന്‍മാര്‍. വെള്ളിയാഴ്ച നേപ്പാളുമായിയാണ് ഇന്ത്യയുടെ ആദ്യ മത്സരം.