ടേബിള്‍ ടെന്നീസ് ടീമിനെ തിരഞ്ഞെടുക്കും | Table Tennis Team Selection

ദേശീയ തലത്തിലുള്ള ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ തിരഞ്ഞെടുക്കും. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പ്രത്യേക സെലക്ഷന്‍ ട്രയല്‍സ് നടത്താന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടു. കേരള ടേബിള്‍ ടെന്നീസ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരമുള്ള സംഘടനയായ തങ്ങള്‍ക്ക് സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് നടത്തുന്നതിനും ദേശീയ മത്സരങ്ങളിലേക്ക് ടീമിനെ തിരഞ്ഞെടുക്കാനുമായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിരീക്ഷകനെയും കോച്ചിനേയും അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഇതില്‍ പുതുതായി രൂപീകരിച്ച ടേബിള്‍ ടെന്നീസ് അസോസിയേഷനും കക്ഷി ചേര്‍ന്നു. രണ്ട് സംഘടനകളും പ്രത്യേകം സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകള്‍ സംഘടിപ്പിച്ചിരുന്നു.