2020 ല്‍ ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പിന് മുന്നോടിയായുള്ള പ്രാഥമിക ഇന്ത്യന്‍ ക്യാമ്പിലേക്ക് കേരളത്തില്‍ നിന്ന് ഏഴ് മലയാളികള്‍. കോഴിക്കോട് ജില്ലയില്‍ നിന്ന് ശ്രീലക്ഷ്മി .കെ, ആര്യ .വി, മേഘ്ന.എ, പ്രിസ്റ്റി .സി .എ, അനാമിക .ഡി, തീര്‍ത്ഥലക്ഷ്മി കാസര്‍കോഡ് ജില്ലയില്‍ നിന്ന് മാളവിക. പി എന്നിവരാണ് ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനും എഫ്ഡിഎല്ലും സംയുക്തമായിയാണ് ടീമിനെ ഒരുക്കുന്നത്. പരിശീലന ക്യാമ്പ് നവംബര്‍ നാലിന് ആരംഭിക്കും. കൊല്‍ക്കത്തയിലെ കല്യാണിലാണ് ക്യാമ്പ്.