ദേശീയ സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന് വിലക്ക് | School games federation suspended by ministry

ദേശീയ സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന് (എസ്ജിഎഫ്‌ഐ) കേന്ദ്ര കായിക മന്ത്രാലയത്തിന്റെ വിലക്ക്. രാജ്യത്തെ സ്‌കൂള്‍ കായികമേളകളുടെ ഭാവി ആശങ്കയില്‍. മാര്‍ച്ചില്‍ നടക്കേണ്ട ദേശീയ സ്‌കൂള്‍ ഹോക്കി, വാട്ടര്‍പോളോ, ജൂഡോ, ഭാരോദ്വഹനം, ഷൂട്ടിങ്, ഖോഖൊ മത്സരങ്ങള്‍ അനശ്ചിതത്വത്തിലായി.
2017ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന പസഫിക് സ്‌കൂള്‍ ഗെയിംസിനിടെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ അംഗമായ 15 വയസ്സുകാരി മുങ്ങിമരിച്ചിരുന്നു. ഈ സംഭവത്തില്‍ വ്യക്തമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലെന്നും പെണ്‍കുട്ടികളുടെ ഹോക്കി ടീമിന് ആവശ്യമായ സൗകര്യങ്ങള്‍ ലഭിച്ചില്ലെന്നുമാണ് വിലക്കിന് കാരണം.
ഫെഡറേഷനെതിരെയുള്ള വിലക്ക് ഈ മത്സരങ്ങളുടെയെല്ലാം നടത്തിപ്പ് അവതാളത്തിലാക്കും. ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത് ഗ്രേസ് മാര്‍ക്ക് നേടാന്‍ കാത്തിരിക്കുന്ന കുട്ടികളെയും വിലക്ക് ബാധിക്കും. ജില്ലാ, സംസ്ഥാന കായികമേളകള്‍ നടത്തുന്നത് വിദ്യാഭ്യാസ വകുപ്പ് നേരിട്ടാണെന്നതിനാല്‍ ഈ കായികമേളകളെ ഈ വിലക്ക് ബാധിക്കില്ല.