മിസോറാമിലെ ഐസോളില്‍ നടക്കാനിരിക്കുന്ന സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങളുടെ വേദി മാറ്റാന്‍ സാധ്യത. പൗരത്വ ബില്ലിന് എതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന രൂക്ഷമായ സമരത്തിന്റെ പശ്ചാതലത്തിലാണ് വേദി മാറ്റം. ഏപ്രിലില്‍ ഐസോളില്‍ തന്നെ മത്സരം നടത്താനാണ് ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് ശ്രമിക്കുന്നത്. എന്നാല്‍ മത്സരം മാറ്റിവെച്ച അറിയിപ്പ് സംസ്ഥാന ഫുട്ബോള്‍ അസോസിയേഷന് ലഭിച്ചിട്ടില്ല.
ദക്ഷിണമേഖല യോഗ്യത മത്സരങ്ങളില്‍ ആന്ധ്ര പ്രദേശിനെയും തമിഴ്നാടിനെയും പരാജയപ്പെടുത്തി കേരളം ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയിരുന്നു. കേരളത്തിന് പുറമെ കര്‍ണാടകയാണ് ദക്ഷിണമേഖലയില്‍ നിന്ന് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയത്.