സമനില മതി | Santosh trophy South Zone Qualifiers

ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയം നേടിയ കേരള സന്തോഷ് ട്രോഫി ടീം യോഗ്യത ഉറപ്പിക്കാന്‍ നാളെ ഇറങ്ങും. തമിഴ്‌നാടാണ് കേരളത്തിന്റെ എതിരാളി. ഗോള്‍ കീപ്പര്‍ മിഥുന്‍ നയിക്കുന്ന കേരള ടീം മികച്ച ഫോമിലാണ്.
ആദ്യ മത്സരത്തില്‍ ആന്ധ്ര പ്രദേശിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത ആത്മവിശ്വാസത്തിലാണ് കേരളം. മറുവശത്ത് തമിഴ്‌നാടും പൂര്‍ണആത്മവിശ്വാസത്തിലാണ്. ആദ്യ മത്സരത്തിനിറങ്ങിയ തമിഴ്‌നാടും ആന്ധ്രയെ തോല്‍പ്പിച്ചിരുന്നു. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു തമിഴ്‌നാടിന്റെ വിജയം.
ഇരുടീമും വിജയം നേടിയത്‌കൊണ്ട് നാളെ നടക്കുന്ന മത്സ രം നിര്‍ണായകമായി. സമനില നേടിയാല്‍ കേരളത്തിന് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടാം.