സന്തോഷ് ട്രോഫി ഏപ്രില്‍ 15 മുതല്‍ | Santosh Trophy Final Round

സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഏപ്രില്‍ 15 മുതല്‍ മിസോറമില്‍ നടക്കും. പത്ത് ടീമുകള്‍ പങ്കെടുക്കുന്ന ഫൈനല്‍ റൗണ്ടില്‍ കേരളം എ ഗ്രൂപ്പിലാണ്. ഡല്‍ഹി, സര്‍വീസസ്, ജാര്‍ഖണ്ഡ്, മേഘാലയ എന്നിവര്‍ അടങ്ങുന്നതാണ് ഗ്രൂപ്പ് എ. ബി ഗ്രൂപ്പില്‍ ബംഗാള്‍, ഗോവ, മിസോറം, കര്‍ണാടക, പഞ്ചാബ് ടീമുകളുണ്ട്.
15 ന് ഡല്‍ഹിക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. 19ന് സര്‍വീസസിനെയും 21ന് മേഘാലയുമായും 23ന് ജാര്‍ഖണ്ഡിനെയും കേരളം നേരിടും. ഏപ്രില്‍ 25നാണ് സെമി ഫൈനല്‍ 27 നാണ് ഫൈനല്‍ നടക്കുക. ഫൈനല്‍ റൗണ്ടിലേക്കുള്ള കേരള ടീമിനെ പരിശീലന ക്യാമ്പിനുശേഷമായിരിക്കും പ്രഖ്യാപിക്കുക. കേരളത്തില്‍ നടന്ന ദക്ഷിണമേഖല യോഗ്യത മത്സരത്തില്‍ കേരളവും കര്‍ണടകയുമാണ് യോഗ്യത നേടിയത്