മിസോറാമില്‍ നടക്കുന്ന സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരത്തില്‍ പങ്കെടുക്കുന്ന കേരള ടീമിന്റെ പരിശീലനം ഈ മാസം 12 ന് തൃശൂര്‍ കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ ആരംഭിക്കും. 29 അംഗ താല്‍ക്കാലിക ടീമിനെ കേരള ഫുട്ബോള്‍ അസോസിയേഷന് പ്രഖ്യാപിച്ചു. ഏപ്രില്‍ 14 മുതല്‍ 27 വരെയാണ് ചാമ്പ്യന്‍ഷിപ്പ്. 15 നാണ് കേരളത്തിന്റെ ആദ്യ മത്സരം.
ടീം
ഗോള്‍കീപ്പര്‍മാര്‍: മിഥുന് വി, സച്ചിന് എസ് സുരേഷ് (അണ്ടര്‍ 21), അഹ്മദ് അസ്ഫര്‍
പ്രതിരോധ താരങ്ങള്‍: അജിന് ടോം, അലക്സ് സജി (ഇരുവരും അണ്ടര്‍ 21), ജിഷ്ണു ബാലകൃഷ്ണന്, വിബിന് തോമസ്, സഞ്ജു ജി, ശ്രീരാഗ് വി.ജി., സച്ചു സിബി, ബ്രിയോണ്‍ സേവിയര്‍, ബിജോസ് വര്‍ഗീസ്, ഫസീന്‍ പികെ.
മധ്യനിരക്കാര്‍: ഹരിഷിധത്, റോഷന് വി ഗിഗി (ഇരുവരും അണ്ടര്‍ 21), ലിയോണ്‍ അഗസ്റ്റിന്, താഹിര്‍ സമാന്, ജിജോ ജോസഫ്, റിഷാദ്, അഖില്‍, ജിതിന് എംഎസ്, ആദര്‍ശ് എം.
അറ്റാക്കിങ്: വിഷ്ണു, എമില്‍ ബെന്നി (ഇരുവരും അണ്ടര്‍21), ആദര്‍ശ് എഎസ്, നിംഷാദ് റോഷന്, റിസ്വാന് അലി, ഷിഹാദ് നെല്ലിപറമ്പന്‍, മൗസൂഫ് നിസാന്‍.