ഖേലോ ഇന്ത്യയുടെ പേരില്‍ തട്ടിപ്പ് | SAI Lodges FIR to Demand Probe into False Ad for 2021 Khelo India Games

അടുത്ത വര്‍ഷം ഹരിയാനയില്‍ നടക്കാനിരിക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ പേരില്‍ തട്ടിപ്പ്. പല കായികതാരങ്ങള്‍ക്കും പണം നഷ്ടമായെന്ന ആക്ഷേപത്തെത്തുടര്‍ന്ന് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. ഖേലോ ഇന്ത്യ മത്സരത്തിലും ക്യാംമ്പിലും പങ്കെടുക്കാന്‍ അപേക്ഷ ക്ഷണിച്ചുള്ള പരസ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലാണു പ്രത്യക്ഷപ്പെട്ടത്. 6000 രൂപ നല്‍കി ക്യാംപില്‍ പങ്കെടുത്താല്‍ ട്രയല്‍സിനു ശേഷം മത്സരത്തിലേക്കു തിരഞ്ഞെടുക്കപ്പെടുമെന്നായിരുന്നു വാഗ്ദാനം. ഇതു വിശ്വസിച്ച പല താരങ്ങള്‍ക്കും പണം നഷ്ടപ്പെട്ടു. ഖേലോ ഇന്ത്യ റജിസ്‌ട്രേഷനു പണം വാങ്ങുന്നില്ലെന്നു സായ് അധികൃതര്‍ അറിയിച്ചു.