റിലയന്‍സ് കപ്പ്; MSP ചാമ്പ്യന്‍മാര്‍ | Reliance cup football

മുംബൈയില്‍ നടക്കുന്ന റിലയന്‍സ് ഫൗണ്ടേഷന്‍ യൂത്ത് സ്‌പോര്‍ട്‌സ് ദേശീയ ഫുട്‌ബോള്‍ സീനിയര്‍ വിഭാഗത്തില്‍ മലപ്പുറം MSP ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ചാമ്പ്യന്‍മാര്‍. ഫൈനലില്‍ ഷില്ലോങ് കോളേജിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് MSP തോല്‍പ്പിച്ചത്.MSPക്കായി രാഹുല്‍ രഞ്ജിത്ത്, മുഹമ്മദ് അജ്‌സ, ഹാറൂണ്‍ ദില്‍ഷാദ് എന്നിവരാണ് ഗോള്‍ നേടിയത്. ജൂനിയര്‍ വിഭാഗം ഫൈനലില്‍ പാലക്കാട് എടത്തനാട്ടുകര ഗവ. ഓറിയന്റ് ഹൈസ്‌കൂള്‍ പെനാല്‍റ്റിയില്‍ പരാജയപ്പെട്ടു. ഷില്ലോങിലെ എച്ച് എല്യാസ് മെമ്മോറി സ്‌കൂളാണ് എടത്തനാട്ടുകര സ്‌കൂളിനെ പരാജയപ്പെടുത്തിയത്.