രഞ്ജി ട്രോഫി; കേരളം പൊരുതുന്നു | ranji trophy 2019-20

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം പൊരുതുന്നു. ഒന്നാം ഇന്നിംങ്‌സില്‍ ഹൈദരാബാദ് 64 റണ്‍സിന്റെ ലീഡ് നേടി. രണ്ടാം ഇന്നിംങ്‌സിന്റെ ബാറ്റിങ് തുടങ്ങിയ കേരളം മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുത്തിട്ടുണ്ട്. നിലവില്‍ കേരളത്തിന് 164 റണ്‍സിന്റെ ലീഡുണ്ട്.
കേരളത്തിന് വേണ്ടി രോഹന്‍ പ്രേം (44), വിഷ്ണു വിനോദ്(44), സല്‍മാന്‍ നിസാര്‍ (30) എന്നിവര്‍ തിളങ്ങി. അക്ഷയ് ചന്ദ്രന്‍ (23) ബേസില്‍ തമ്പി (0) എന്നിവരാണ് ക്രീസില്‍.