രഞ്ജി ട്രോഫി; തകര്‍ന്നടിഞ്ഞ് കേരളം | Ranji Trophy 2019-20

രാജസ്ഥാനെതിരായ രഞ്ജി ട്രോഫി മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ 90 റണ്‍സിന് പുറത്തായി കേരളം. സ്വന്തം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റ് തെരഞ്ഞെടുത്ത കേരളം തകര്‍ന്നടിഞ്ഞു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടിയിട്ടുണ്ട്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളം സ്‌കോര്‍ ബോര്‍ഡില്‍ 12 റണ്‍സ് കൂട്ടിചേര്‍ക്കുമ്പോഴേക്കും ഓപ്പണര്‍മാരായ വിഷ്ണുവിനോദും, രോഹന്‍ കുന്നുമ്മേലും പുറത്തായി. പിന്നീട് പവലിയനിലേക്ക് ബാറ്റ്‌സ്മാന്മാരുടെ ഘോഷ യാത്രയായിരുന്നു. 90 റണ്‍സെത്തിയപ്പോള്‍ കേരളത്തിന്റെ പത്താം വിക്കറ്റും വീണു. 6 ബാറ്റ്‌സ്മാന്മാര്‍ രണ്ടക്കം കാണാതെ പുറത്തായത.18 റണ്‍സെടുത്ത രോഹന്‍ പ്രേമാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. രാജസ്ഥാന് വേണ്ടി എസ് കെ ശര്‍മ അഞ്ച് വിക്കറ്റ് വീഴ്ത്തി.