രഞ്ജി ട്രോഫി; രണ്ടാം ഇന്നിങ്സിലും കേരളം പതറുന്നു | Ranji Trophy 2019-20

രഞ്ജി ട്രോഫിയില്‍ രണ്ടാം ഇന്നിംങ്സിലും കേരളത്തിന് ബാറ്റിങ് തകര്‍ച്ച. പഞ്ചാബിനെതിരെയുള്ള മത്സരത്തില്‍ ഒന്നാം ഇന്നിംങ്സില്‍ ഒമ്പത് റണ്‍സ് ലീഡുമായി ബാറ്റിങ് തുടങ്ങിയ കേരളം രണ്ടാംദിനം കളി അവസാനിക്കുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സെന്ന നിലയിലാണ്. കേരളത്തിന് 97 റണ്‍സ് ലീഡ് മാത്രമാണുള്ളത്.
മുഹമ്മദ് അസ്ഹറുദ്ദീന്‍ (8), സല്‍മാന്‍ നിസാര്‍ (7) എന്നിവരാണ് ക്രീസില്‍. റോബിന്‍ ഉത്തപ്പ (0), രോഹന്‍ പ്രേം (17), അക്ഷയ് ചന്ദ്രന്‍ (31), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (10) എന്നിവരാണ് പുറത്തായ താരങ്ങള്‍. നാലു വിക്കറ്റ് വീഴ്ത്തിയ ഗുര്‍കീരത് മാനാണ് കേരളത്തെ തകര്‍ത്തത്.
നേരത്തെ ഏഴു വിക്കറ്റ് വീഴ്ത്തിയ എം.ഡി. നിധീഷിന്റെ മികവിലാണ് കേരളം പഞ്ചാബിനെ 218 റണ്‍സിന് പുറത്താക്കിയ ഒമ്പത് റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയത്.21 ഓവര്‍ എറിഞ്ഞ നിധീഷ് 88 റണ്‍സ് വഴങ്ങിയാണ് ഏഴു വിക്കറ്റ് വീഴ്ത്തിയത്. നിധീഷിന്റെ കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്.