രഞ്ജി ട്രോഫിയില്‍ കേരളത്തിന് ആദ്യ ജയം | Ranji Trophy 2019-20

രഞ്ജി ട്രോഫിയില്‍ കേരളത്തിന് ആദ്യ ജയം. മൂന്ന് തോല്‍വികള്‍ക്ക് ശേഷം കരുത്തരായ പഞ്ചാബിനെയാണ് കേരളം പരാജയപ്പെടുത്തിയത്. 21 റണ്‍സിനായിരുന്നു കേരളത്തിന്റെ അവിശ്വസിനീയ ജയം. ജയിക്കാന്‍ 146 റണ്‍സ് വേണ്ടിയിരുന്ന പഞ്ചാബ് രണ്ടാം ഇന്നിംഗ്സില്‍ 124 റണ്‍സിന് ഓള്‍ഔട്ടായി. രണ്ടാം ഇന്നിംഗ്‌സില്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയാണ് കേരളത്തിന്റെ ആദ്യ ജയത്തിന് വഴിയൊരുക്കിയത്. സിജോമോന്‍ ജോസഫ് രണ്ടു വിക്കറ്റ് വീഴ്ത്തി. 23 റണ്‍സ് നേടിയ മായങ്ക് മാര്‍ക്കണ്ഡെയാണ് പഞ്ചാബ് നിരയിലെ ടോപ്പ് സ്‌കോറര്‍.
88/5 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംങ് ആരംഭിച്ച കേരളത്തിന്റെ രണ്ടാം ഇന്നിംങ്്സ് 136 റണ്‍സില്‍ അവസാനിച്ചിരുന്നു. തകര്‍ന്ന കേരള ബാറ്റിങ് നിരക്ക് രക്ഷകനായി മാറിയ സല്‍മാനാണ് മാന്‍ ഓഫ് ദ മാച്ച്.