പാലിയേറ്റീവ് റണ്‍ 2020 മാരത്തണ്‍ ഒക്ടോബര്‍ 3 മുതല്‍ | Rajeswary Foundation Marathon

രാജേശ്വരി ഫൗണ്ടേഷന്‍ തിരുവനന്തപുരം സംഘടിപ്പിക്കുന്ന പാലിയേറ്റീവ് റണ്‍ 2020 മാരത്തണിന് അടുത്തമാസം തുടക്കമാകും. ഒക്ടോബര്‍ 3 ന് രാവിലെ 9 മണിക്ക് ആരംഭിക്കുന്ന മാരത്തണ്‍ ഒക്ടോബര്‍ 10 ന് വൈകീട്ട് 6 മണി വരെ നീളും. ഒരു മൊബൈലുണ്ടെങ്കില്‍ ആര്‍ക്കും എവിടെനിന്നും മാരത്തണില്‍ പങ്കെടുക്കാം. വീട്ടുമുറ്റത്തോ തൊട്ടടുത്ത ഇടവഴികളിലോ ഓടി ഓരോരുത്തര്‍ക്കും പാലിയേറ്റീവ് റണ്‍ 2020 മാരത്തണില്‍ പങ്കാളിയാകാം. ഓടാന്‍ ബുദ്ധിമുട്ടുള്ളവര്‍ നടന്നും ഈ മാരത്തണില്‍ പങ്കാളിയാകാം.
സാമ്പത്തിക സ്ഥിതി തീരെ ഇല്ലാത്ത രോഗികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും സഹായം എത്തിക്കലാണ് ഈ മാരത്തണിന്റെ പ്രധാന ലക്ഷ്യം. മാരത്തണില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. മുതിര്‍ന്നവര്‍ക്ക് 500 രുപയും വിദ്യാര്‍ത്ഥികള്‍ക്ക് 100 രൂപയുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. രജിസ്റ്റര്‍ ചെയ്യാന്‍ rajeswary foundation ന്റെ web site സന്ദര്‍ശിക്കുക.