ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പി.വി. സിന്ധുവിന് രാവിലെ 11 മണിക്ക് തിരുവനന്തപുരം വഴുതക്കാട് എം.പി. അപ്പന് റോഡിലെ കേരള ഒളിമ്പിക്് അസോസിയേഷന്റെ ആസ്ഥാന മന്ദിരം ഒളിമ്പിക് ഭവന് സന്ദര്‍ശിച്ചു. കേരളത്തിന്റെ തനത് വേഷമായ സെറ്റും മുണ്ടെടുത്ത് തന്നെയായിരുന്നു സിന്ധു ഭവനിലെത്തിയത്. ഭവനിലെത്തിയ സിന്ധുവിനെ കേരള ഒളിമ്പിക്ള അസോസിയേഷന് ഭാരവാഹികള്‍ സ്വീകരിച്ചു.

കേരളത്തിന്റെ സ്നേഹാദരം ഏറ്റുവാങ്ങാനാണ് സിന്ധു കേരളത്തിലെത്തിയത്. ചൊവ്വാഴ്ച രാത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സിന്ധുവിനെ കേരള ഒളിമ്പിക് അസോസിയേഷന് ഭാരവാഹികളും കായിക താരങ്ങളും ചേര്‍ന്ന് സ്വീകരിച്ചിരുന്നു. രാവിലെ 6 മണിയോടെ സിന്ധു ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ഷനം നടത്തി.
പിന്നീട് ആറ്റുകാല്‍ ക്ഷേത്രത്തിലും സിന്ധു ദര്‍ശനം നടത്തി. തൊളാനെത്തിയത്. സിന്ധുവിനൊപ്പം മുന്‍ വോളിബോള്‍ താരം കൂടിയായ അമ്മ പി.വിജയയും ഉണ്ടായിരുന്നു.