ഓപ്പണ്‍ സെലക്ഷന്‍ | open selection

സംസ്ഥാന ജിംനാസ്റ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കേരള ജിംനാസ്റ്റിക് ടീമിലേക്ക് ഓപ്പണ്‍ സെലക്ഷന്‍ നടത്തുന്നു. സബ് ജൂനിയര്‍ വിഭാഗത്തിലേക്കാണ് സെലക്ഷന്‍. ഡിസംബര്‍ ഒന്നിന് ജിമ്മി ജോര്‍ജ്ജ് സ്‌റ്റേഡിയത്തില്‍ വെച്ചായിരിക്കും സെലക്ഷന്‍ നടക്കുക. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ രണ്ട് ഫോട്ടായും തിരിച്ചറിയല്‍ രേഖയുമായി മത്സരം തുടങ്ങുന്നതിന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ മത്സരത്തില്‍ പങ്കെടുക്കാനാകൂ. രജിസ്‌ട്രേഷന്‍ ഫീസ് 200 യാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9447713505