ഒളിമ്പിക് വേവ് ക്യാംപയിന് കൊല്ലം ജില്ലയില്‍ തുടക്കമായി | Olympic Wave

കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സ്റ്റേ ഹെല്‍ത്തിലി, സ്റ്റേ ആക്ടീവ്, സ്റ്റേ സ്‌ട്രോങ്ങ് എന്ന സന്ദേശമുയര്‍ത്തിയുള്ള ഒളിമ്പിക് വേവ് പദ്ധതിക്ക് കൊല്ലം ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തുടക്കമായി. കൊല്ലം ജില്ലാ ഒളിമ്പിക് അസോസിയേഷന്റെയും ജെ.സി.ഐ. അഷ്ടമുടി ലേക്ക് സിറ്റിയുടെ സഹകരണത്തോടെ വാക്കിംഗ് മാരത്തോണ്‍ ( വാക്കത്തോണ്‍ ) സംഘടിപ്പിച്ചാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.
കൊട്ടാരക്കര നവോദയാ സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി അദീന നെസ് തെക്കേതെലയ്ക്കലാണ് 21 കിലോമീറ്റര്‍ വാക്കത്തോണ്‍ നടത്തിയത്. കരുനാഗപ്പള്ളി മുന്‍സിപ്പാലിറ്റിക്ക് മുന്‍വശത്ത് നടന്ന ചടങ്ങ് ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ. ഫ്‌ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ മുന്‍ ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി. മനമഞ്‌ജേഷ്, നെസ്സ് സൂസണ്‍ പോള്‍, ഉണ്ണി ജോര്‍ജ്, ഡോ. ഗോകുല്‍ എന്നിവര്‍ പങ്കെടുത്തു. വാക്കത്തോണ്‍ കളക്ട്രേറ്റിന് മുന്‍വശം സമാപിച്ചു. സമാപന യോഗം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ഉദ്ഘാടനം ചെയ്തു. ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ ചെയര്‍മാന്‍ വിനോദ് ലാല്‍ ഉപഹാരം നല്‍കി. ചടങ്ങില്‍ കണ്‍വീനര്‍ ജയകൃഷ്ണന്‍, നൈസ് സൂസണ്‍ പോള്‍, ഷിബുല്ല, അജി മേനോന്‍, പന്മന മജേഷ്, ക്രിസ്റ്റഫ്ര്‍ ഡിക്കോസ്റ്റാ, ശോഭാ അലക്‌സാണ്ടര്‍, ടി.എ. നജീബ്, അന്‍വര്‍ സാദത്ത് എന്നിവര്‍ പങ്കെടുത്തു.