ഒളിമ്പിക് ദിനം ആഘോഷിച്ചു

അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തോടനുബന്ധിച്ച് കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ ഒളിമ്പിക് ദിനാഷോഷം നടന്നു. സംസ്ഥാനതല ഉദ്ഘാടനം രാജ്ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിച്ചു. വ്യവസായ കായികയുവജനവകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍ കുമാര്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സി കുട്ടന്‍, ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ എസ്. രജീവ്, സ്‌പോര്‍ട്‌സ് ഡയറക്ടര്‍ ജിറോമിക് ജോര്‍ജ്ജ് ഐഎഎസ്, എല്‍എന്‍സിപി പ്രിന്‍സിപ്പള്‍ കിഷോര്‍, ഒളിമ്പിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എസ്. എന്‍. രഘുചന്ദ്രന്‍ നായര്‍, ഒളിമ്പിക് അസോസിയേഷന്‍ ട്രഷറര്‍ എം. ആര്‍. രഞ്ജിത്ത്, തിരുവനന്തപുരം ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ ചെയര്‍മാന്‍ ബാലഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ ‘ കായിക പ്രതിഭകളെ കണ്ടെത്തലും പരിശീലനവും എന്ന വിഷയത്തില്‍ വെബ്ബിനാര്‍ സംഘടിപ്പിച്ചു. വെബ്ബിനാറിന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. നരീന്ദര്‍ ധ്രുവ് ബത്ര മുഖ്യ പ്രഭാഷണം നടത്തി. കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി എസ് രജീവ് വിഷയ അവതരണം നടത്തി. വിവിധ മേഖലകളെ പ്രതിനിധീകരിച്ചുകൊണ്ട് കേരള ഒളിമ്പിക് അസോസിയേഷന്‍ ട്രഷറര്‍ എംആര്‍ രഞ്ജിത്ത്, ഒളിമ്പ്യന്‍ യു വിമല്‍ കുമാര്‍, പദ്മിനി തോമസ്, വില്‍സണ്‍ ചെറിയാന്‍, ഇന്ത്യന്‍ അത്‌ലറ്റിക് ടീം പരിശീലകന്‍ പി രാധാകൃഷ്ണന്‍ നായര്‍, ഡോ. ടി. ഐ. മനോജ് (ഫിസിക്കല്‍ എഡ്യൂക്കേഷന്‍), ശ്രീ. പഴിനിയ പിള്ള (അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ), ശ്രീ. പി. അനില്‍ കുമാര്‍ (കേരള ഫുട്‌ബോള്‍ അസോസിയേഷന്‍), ഡോ. സ്റ്റാലിന്‍ റാഫേല്‍ (സ്‌പോര്‍ട്‌സ് സൈക്കോളജിസ്റ്റ്) എന്നിവര്‍ പങ്കെടുത്തു. മുന്‍ ചീഫ് സെക്രട്ടറിയും മുന്‍ സായി ഡയറക്ടര്‍ ജനറലുമായിരുന്ന ശ്രീ. ജിജി തോംസണ്‍ ഐഎഎസ് (റിട്ടയേര്‍ഡ്) മോഡറേറ്ററായി.
കേരളത്തിലെ വിവിധ ജില്ലകളില്‍ അന്താരാഷ്ട്രഒളിമ്പിക്ദിനം വിപുലമായി ആചരിച്ചു.വിവിധ ജില്ലകളിലായി ഒളിമ്പിക് ക്വിസ്മത്സരങ്ങള്‍, ‘ചിത്രരചനാമത്സരങ്ങള്‍, സെമിനാറുകള്‍, സൈക്കിള്‍റാലികള്‍, ബൈക്ക്‌റാലികള്‍, ഷാഡോബോക്‌സിംഗ്, തുടങ്ങിനിരവധിപരിപാടികളും നടന്നു. കേരള ഒളിമ്പിക ്അസോസിയേഷനു കീഴില്‍ തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഇന്ന് പുതുതായി ജില്ലാ ഓഫീസുകള്‍ ഉദ്ഘാടനംചെയ്തു .തിരുവനന്തപുരം ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ ഓഫീസ് കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി സുനില്‍ കുമാറും പാലക്കാട് ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ ഓഫീസ് ഫുട്‌ബോള്‍ താരം സി.കെ. വിനീതും ഉദ്ഘാടനം ചെയ്തു.