ഒളിമ്പിക് ദിനാചരണം നാളെ

കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ 72 ാമത് ഒളിമ്പിക് ദിനാചരണം നാളെ നടക്കും. രാവിലെ 11.30 ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങ് കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. മജീഷ്യന്‍ ഗോപിനാഥ് മുതുകാട് അവതരിപ്പിക്കുന്ന മാജിക് പരിപാടിയിലൂടെ ആയിരിക്കും ഗവര്‍ണ്ണര്‍ ഉദ്ഘാടന കര്‍മം നിര്‍വഹിക്കുക. ചടങ്ങില്‍ വ്യവസാന കായിക യുവജനകാര്യവകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍, സംസ്ഥാന സ്‌പോര്‍ട്‌സ് വകുപ്പ് സെക്രട്ടറി ശ്രീമതി ടിങ്കു ബിസ്വാള്‍ ഐഎഎസ്, കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍ കുമാര്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ശ്രീമതി. മേഴ്‌സി കുട്ടന്‍, ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ എസ്. രജീവ്, സ്‌പോര്‍ട്‌സ് ഡയറക്ടര്‍ ജിറോമിക് ജോര്‍ജ്ജ് ഐഎഎസ്, എല്‍എന്‍സിപി പ്രിന്‍സിപ്പള്‍ കിഷോര്‍, ഒളിമ്പിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എസ്. എന്‍. രഘുചന്ദ്രന്‍ നായര്‍, ഒളിമ്പിക് അസോസിയേഷന്‍ ട്രഷറര്‍ എം. ആര്‍. രഞ്ജിത്ത്, തിരുവനന്തപുരം ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ ചെയര്‍മാന്‍ ശ്രീ ബാലഗോപാല്‍ എന്നിവര്‍ പങ്കെടുക്കും.
ഉച്ചകഴിഞ്ഞ് 3 മണിക്ക് മലയാള മനോരമ ദിനപത്രവും കേരള ഒളിമ്പിക് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ കായിക പ്രതിഭകളെ കണ്ടെത്തലും പരിശീലനവും എന്ന വിഷയത്തെ ആസ്പദമാക്കി ഒരു വെബ്ബിനാര്‍ നടത്തുന്നുണ്ട്. ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വെബ്ബിനാര്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. നരീന്ദര്‍ ധ്രുവ് ബത്ര മുഖ്യ പ്രഭാഷണം നടത്തും. കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി സുനില്‍ കുമാര്‍ ആധ്യക്ഷത വഹിക്കും. കേരള ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ എസ് രജീവ് വിഷയം അവതരിപ്പിക്കും. മുന്‍ ചീഫ് സെക്രട്ടറിയും മുന്‍ സായി ഡയറക്ടര്‍ ജനറലുമായിരുന്ന ജിജി തോംസണ്‍ ഐഎഎസ് (റിട്ടയേര്‍ഡ്) മോഡറേറ്ററായിരിക്കും. കേരള ഒളിമ്പിക് അസോസിയേഷന്‍ ട്രഷറര്‍ എംആര്‍ രഞ്ജിത്ത്, ഒളിമ്പ്യന്‍ യു വിമല്‍ കുമാര്‍, പദ്മിനി തോമസ്, വില്‍സണ്‍ ചെറിയാന്‍, ഇന്ത്യന്‍ അത്‌ലറ്റിക് ടീം പരിശീലകന്‍ പി രാധാകൃഷ്ണന്‍ നായര്‍, ഡോ. ടി. ഐ. മനോജ് (ഫിസിക്കല്‍ എഡ്യൂക്കേഷന്‍), പഴിനിയ പിള്ള (അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ), പി. അനില്‍ കുമാര്‍ (കേരള ഫുട്‌ബോള്‍ അസോസിയേഷന്‍), ഡോ. സ്റ്റാലിന്‍ റാഫേല്‍ (സ്‌പോര്‍ട്‌സ് സൈക്കോളജിസ്റ്റ്) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
ദിനാചരണത്തിന്റെ ഭാഗമായി എഫ്എം റേഡിയോ ചാനലുകള്‍ അന്നേ ദിവസം ഒളിമ്പിക് ക്വിസ് ഉള്‍പ്പെടെയുള്ള വിവിധ സ്‌പെഷ്യല്‍ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നതാണ്. ഇനിനു പുറമെ എല്ലാ ജില്ലകളിലും ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ കോവിഡ് 19 സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വിവിധ പരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ഒളിമ്പിക് ദിനാചരണം പരിമിതപ്പെടുത്തുവാനാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെയും (ഐ.ഒ.സി) ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെയും തീരുമാനം. ഈ വര്‍ഷത്തെ തീമായി ഐഒസി നിശ്ചയിച്ചിരിക്കുന്നത്. എന്നതാണ്. ഒളിമ്പ്യന്‍മാര്‍, മറ്റു കായിക താരങ്ങള്‍, ഒഫീഷ്യല്‍സ്, പരിശീലകര്‍ എന്നിവര്‍ വീടുകളിലും, പരിശീലന കേന്ദ്രങ്ങളിലും കേന്ദ്രീകരിച്ച് വീഡിയോയിലൂടെയും നവമാധ്യമങ്ങള്‍, എഫ് എം റേഡിയേ ചാനലുകള്‍ എന്നിവയിലൂടെയും ഒളിമ്പിക് ദിനം ആചരിക്കുവാനാണ് ആഹ്യുവനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തും മറ്റു 13 ജില്ലകളിലും വിപുലമായ രീതിയില്‍ ഒളിമ്പിക് ദിനാചരണം സംഘടിപ്പിച്ചിരുന്നു.