നെഹ്‌റു ട്രോഫി വള്ളം കളി നടുഭാഗം വീണ്ടും ചാമ്പ്യന്മാർ | Nehru Trophy

ആലപ്പുഴ: കേരളത്തിന്റെ ആവേശമായ നെഹ്‌റു ട്രോഫി വെള്ളം കളി ജലോത്സവത്തിന് സമാപ്തി. പുന്നമടകായലിൽ നടന്ന 67 ആമത് നെഹ്‌റു ട്രോഫി വള്ളം കളിയിൽ ചുണ്ടൻ വെള്ളം വിഭാഗത്തിൽ നടുഭാഗം ചുണ്ടൻ വിജയിച്ചു. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെതാണ് നടുഭാഗം ചുണ്ടൻ. നെഹ്റു ട്രോഫി ചരിത്രത്തിലെ ആദ്യ വിജയികളായ നടുഭാഗത്തിന്റെ രണ്ടാം വിജയമാണിത്. ഓഗസ്റ്റിൽ നടത്താനിരുന്ന വള്ളം കളി പ്രളയത്തെ തുടർന്ന് മാറ്റിവക്കുകയായിരുന്നു. മത്സരത്തിൽ 20 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പടെ 79 വള്ളങ്ങളാണ് പങ്കെടുത്തത്. രാവിലെ 11 മണിക്ക് ഹീറ്റ്‌സ് മത്സരങ്ങളോടെയാണ് വള്ളം കളിക്ക് തുടക്കമായത്. ക്രിക്കറ്റ്‌ ഇതിഹാസം സച്ചിൻ തെൻ ണ്ടുൽക്കർ വള്ളം കളി ഫ്ലാഗ് ഓഫ്‌ ചെയ്തു.