ചരിത്രത്തിലാദ്യമായി കേരളത്തിന് സ്വര്‍ണം | Khelo India Youth Games

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ ജിംനാസ്റ്റിക്‌സില്‍ ചരിത്രം തിരുത്തി എഴുതി കേരളം. ചരിത്രത്തിലാദ്യമായി കേരളം ജിംനാസ്റ്റിക്‌സില്‍ സ്വര്‍ണം നേടി. അണ്ടര്‍ 21 സ്റ്റില്‍ റിങ്‌സ് വിഭാഗത്തില്‍ കണ്ണൂര്‍ കതിരൂര്‍ സ്വദേശി കെ.പി. സ്വാദിഷാണ് കേരളത്തിനായി സ്വര്‍ണം നേടിയത്.
ഖേലോ ഇന്ത്യ ഗെയിംസില്‍ കേരളം ഇത്തവണ മെഡല്‍പട്ടിക തുറന്നത് തിരുവനന്തപുരം സ്വദേശി ജെ.എസ്. ഹരികൃഷ്ണന്റെ മെഡലിലൂടെയായിരുന്നു. ജിംനാസ്റ്റിക്‌സിലെ പൊമ്മല്‍ ഹോഴ്‌സ് അണ്ടര്‍ 17 വിഭാഗത്തിലാണ് ഹരികൃഷ്ണന്‍ വെങ്കലം നേടിയത്. ഇതോടെ ജിംനാസ്റ്റിക്‌സില്‍ കേരളത്തിന്റെ മെഡല്‍ നേട്ടം രണ്ടായി. കാല്‍മുട്ടിനേറ്റ പരുക്കുകാരണം ഹരികൃഷ്ണന്‍ മത്സരത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. തിരുവനന്തപുരം സെന്റ് ജോസഫ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ഹരികൃഷ്ണന്‍ വട്ടിയൂര്‍ക്കാവ് വയലില്‍കട ഡിജെ സ്‌പോര്‍ട്‌സ് ക്ലബ് അംഗമാണ്.
പഞ്ചാബ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ സ്വാദിഷ് തലശേരിയിലെ സായ് ജിംനാസ്റ്റിക്‌സ് സെന്ററില്‍ അഭിഷേക് ശര്‍മയുടെ കീഴിലാണ് പരിശീലനം നടത്തുന്നത്.