ഖേലോ ഇന്ത്യ; സാന്ദ്രക്ക് സ്വര്‍ണം | Khelo India Youth Games

ഗുവാഹത്തിയില്‍ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ മലയാളി താരം എഎസ് സാന്ദ്രക്ക് സ്വര്‍ണം. അണ്ടര്‍ 21 പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ടത്തിലാണ് സാന്ദ്ര സ്വര്‍ണം നേടിയത്. അണ്ടര്‍ 17 പെണ്‍കുട്ടികളുടെ 44 കിലോ ഗ്രാം ജൂഡോയില്‍ ആര്‍. ഐശ്വര്യ വെള്ളിയും അണ്ടര്‍ 17 പെണ്‍കുട്ടികളുടെ ലോങ്ജംമ്പില്‍ വിഎം അഭിരാമി വെങ്കലവും നേടി.
അണ്ടര്‍ 17 വിഭാഗം ഹര്‍ഡില്‍സില്‍ അലീന വര്‍ഗീസ്, നയനജോസ് മാത്യൂ എന്നിവരും അണ്ടര്‍ 21 വിഭാഗം ഹര്‍ഡില്‍സില്‍ അപര്‍ണ റോയ്, അന്ന റോസ് ടോമി എന്നിവരും ഫൈനലിന് യോഗ്യത നേടി. പെണ്‍കുട്ടികളുടെ അണ്ടര്‍ 17, 21 വിഭാഗത്തില്‍ മുഹമ്മദ് ഹനാന്‍, വിശ്വജിത്ത്, കരണ്‍ജിത്ത്, സൂര്യജിത്ത്, മുഹമ്മദ് ലാസണ്‍ എന്നിവരും ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്.