ആന്‍സിക്ക് രണ്ടാം സ്വര്‍ണം | Khelo India Youth Games

ഗുവാഹത്തിയില്‍ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ മലയാളി താരം ആന്‍സി സോജന് രണ്ടാം സ്വര്‍ണം. അണ്ടര്‍ 21 പെണ്‍കുട്ടികളുടെ 100 മീറ്ററിലാണ് ആന്‍സി സോജന്‍ രണ്ടാം സ്വര്‍ണം സ്വന്തമാക്കിയത്. 12.21 സെക്കന്റിലാണ് ആന്‍സി മത്സരം പൂര്‍ത്തിയാക്കിയത്. 12.27 സെക്കന്റില്‍ ഓടിയെത്തിയ വെസ്റ്റ് ബംഗാളിന്റെ രാജശ്രീ വെള്ളി നേടി. മഹാരാഷ്ട്രക്കാണ് വെങ്കലം. 12.38 സെക്കന്റില്‍ മത്സരം പൂര്‍ത്തിയാക്കിയ മഹാരാഷ്ട്രയുടെ ക്രിതി സഞ്ജയ് ആണ് വെങ്കലം നേടിയത്.
അണ്ടര്‍ 21 പെണ്‍കുട്ടികളുടെ ലോങ്ജംമ്പില്‍ ആന്‍സി റെക്കോര്‍ഡോടെ സ്വര്‍ണം നേടിയയിരുന്നു്. കഴിഞ്ഞ വര്‍ഷം തമിഴ്‌നാടിന്റെ ആന്‍ഡ്രിയ ഷെറിന്‍ കുറിച്ച 6.15 മീറ്ററിന്റെ നേട്ടമാണ് 6.36 മീറ്റര്‍ ചാടി ആന്‍സി മറികടന്നത്.
തൃശൂര്‍ നാട്ടിക ഫിഷറീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ആന്‍സിയുടെ ലോങ് ജംമ്പിലെ ഏറ്റവും മികച്ച പ്രകടനമാണിത്.പഞ്ചാബിലെ സംഗ്രൂരില്‍ നടന്ന ദേശീയ സ്‌കൂള്‍ കായികമേളയിലും ലോങ് ജംമ്പില്‍ ആന്‍സി മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയിരുന്നു. പെണ്‍കുട്ടികളുടെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും ആന്‍സിക്കായിരുന്നു.