ഒഡീഷയിലെ ഭുവനേശ്വറില്‍ നടക്കുന്ന പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് അത്ലറ്റിക്സില് ഇരട്ടസ്വര്‍ണവുമായി കേരള സര്‍വകലാശാലയുടെ പി.ഒ. സയന. വനിതകളുടെ 400 മീറ്ററിലും 400 മീറ്റര്‍ ഹര്‍ഡില്‍സിലുമാണ് താരം സ്വര്‍ണം നേടിയത്. 400 മീറ്റര്‍ 53.98 സെക്കന്റിലും 400 മീറ്റര്‍ ഹര്‍ഡില്‍സ് 58.70 സെക്കന്റില്‍ പൂര്‍ത്തിയാക്കിയാണ് താരത്തിന്റെ സ്വര്‍ണനേട്ടം.
4100 മീറ്റര്‍ പുരുഷ, വനിതാ റിലേകളില്‍ എംജി സര്‍വകലാശാല സ്വര്‍ണം സ്വന്തമാക്കി. നിതിന്‍ രാജ്, ഹരി സുബ്രഹ്മണ്യന്, അതുല്‍ സേനന്, ഓംകാര്‍ നാഥ് എന്നിവര്‍ അടങ്ങുന്നതാണ് പുരുഷ ടീം. വനിതാ ടീമില്‍ പി.എസ്.അക്ഷത, എ.ആരതി, നിമ്മി ബിജു, എസ്.എസ്.സ്നേഹ എന്നിവരാണുള്ളത്. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അഞ്ജലി ജോസ് വെള്ളിയും 100 മീറ്ററില്‍ എസ്.എസ്.സ്നേഹ വെങ്കലവും നേടി.ഇരുവരും ചങ്ങനാശേരി അസംപ്ഷന്‍ കോളേജ് വിദ്യാര്‍ത്ഥികളാണ്. പുരുഷ ഹൈജംമ്പില്‍ കേരള സര്‍വകലാശാലയുടെ അലന് ജോസ് വെള്ളി നേടി.