ഖേലോ ഇന്ത്യ; മൂന്ന് കേരള താരങ്ങള്‍ ഫൈനലില്‍ | Khelo India – University Games

ഒഡീഷയിലെ ഭുവനേശ്വറില്‍ നടക്കുന്ന പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസില്‍ മൂന്ന് കേരള താരങ്ങള്‍ ഫൈനലില്‍. വനിതാ ബോക്‌സിംങിലാണ് കേരള സര്‍വകലാശാലയുടെ മൂന്ന് താരങ്ങള്‍ ഫൈനലിലെത്തിയത്. 64 കിലോ ഗ്രാം വിഭാഗത്തില്‍ ജോഷ്മി ജോസ്, 75 കിലോ വിഭാഗത്തില്‍ ഇന്ദ്രജ, 81 പ്ലസ് വിഭാഗത്തില്‍ അനശ്വര പി.എം. എന്നിവരാണ് ഫൈനലിലെത്തിയത്. 81 കിലോ വിഭാഗത്തില്‍ ശീതള്‍ ഷാജി വെങ്കലം നേടി. നേരത്തെ തന്നെ കേരളം വനിതാ ബോക്‌സിംങില്‍ മെഡല്‍ ഉറപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ വനിതകളുടെ ഭാരോദ്വഹനത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ എം.എസ്.സ്‌നേഹ, സ്വാതി കിഷോര്‍ എന്നിവര്‍ കാലിക്കറ്റിനായി വെങ്കലം നേടി. ജൂഡോയില്‍ തൃശൂര്‍ സെന്റ് മേരീസ് കോളേജിലെ എന്‍.വിജിത വെള്ളി നേടി.