ഖേലോ ഇന്ത്യ; പുരുഷ ഫുട്‌ബോളില്‍ കേരളത്തിന് കിരീടം | Khelo India – University Games

ഒഡീഷയിലെ ഭുവനേശ്വറില്‍ നടക്കുന്ന പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസില്‍ചരിത്ര നേട്ടവുമായി കേരള യൂണിവേഴ്സിറ്റി. പുരുഷന്‍മാരുടെ ഫുട്‌ബോളില്‍ കേരള സര്‍വകലാശാല കിരീടം നേടി. ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനലില്‍ പഞ്ചാബ് പാട്യാല സര്‍വകലാശാലയെ 43ന് തോല്‍പിച്ചാണ് കിരീടനേട്ടം. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോളൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. അരഡസനിലധികം ഗോളവസരങ്ങള്‍ ലഭിച്ച കേരളക്ക് ഒന്നും തന്നെ ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചിരുന്നില്ല.
വനിതാ ബോക്സിംങില്‍ കേരളത്തിന് രണ്ട് സ്വര്‍ണം. കേരള സര്‍വകലാശാലയുടെ താരങ്ങളാണ് രണ്ട് സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടി. 64 കിലോ ഗ്രാം വിഭാഗത്തില്‍ ജോഷ്മി ജോസും 75 കിലോ വിഭാഗത്തില്‍ ഇന്ദ്രജയുമാണ് സ്വര്‍ണം നേടിയത്. 81 പ്ലസ് വിഭാഗത്തില്‍ അനശ്വര പി.എം വെള്ളി നേടി. കഴിഞ്ഞ ദിവസം ഫൈനലില്‍ എത്തിയ മൂന്നുപേരില്‍ അനുശ്വര ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു. 81 കിലോ വിഭാഗത്തില്‍ ശീതള്‍ ഷാജിക്കാണ് വെങ്കലം. ഭാരോദ്വഹനത്തിൽ തൃശൂർ സെന്റ് തോമസിലെ ആൻ മരിയ കാലിക്കറ്റിനായി സ്വർണം നേടി. കണ്ണൂർ എസ്എൻ കോളജിലെ കെ.ലക്ഷ്മി ഗുസ്തിയിൽ വെങ്കലം നേടി.