ഖേലോ ഇന്ത്യ; നാല് കേരള താരങ്ങള്‍ക്ക് വിലക്ക് | Khelo India – University Games

ഖേലോ ഇന്ത്യ സര്‍വകലാശാല ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ കേരള സര്‍വകലാശാല ഫുട്ബോള്‍ ടീമിലെ നാലു താരങ്ങള്‍ക്ക് ഒരുവര്‍ഷ വിലക്ക്. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെയുണ്ടായ അനിഷ്ടസംഭവത്തിന്റെ പേരിലാണ് വിലക്ക്. വിലക്ക് ലഭിച്ചതോടെ താരങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലായി.
സന്തോഷ് ട്രോഫി ടീം ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരാണ് ഇതില്‍ രണ്ടുപേര്‍. ഈസ്റ്റ് ബംഗാള്‍, ഒഡിഷ എഫ്സി ടീമുകളിലേക്കുള്ള സെലക്ഷനില്‍ പങ്കെടുക്കാനും ക്ഷണം ലഭിച്ചിട്ടുണ്ട്. വിലക്ക് വന്നതോടെ ക്യാമ്പലും സെലക്ഷനിലും പങ്കെടുക്കാനുള്ള അവസരം നഷ്ടമാകും. വിലക്ക് നീക്കണമെന്ന് അഭ്യര്‍ഥിച്ച് കായികമന്ത്രി ഇ പി ജയരാജന് ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.