ഖേലോ ഇന്ത്യ; ബോക്‌സിംങില്‍ കേരളത്തിന് രണ്ട് സ്വര്‍ണം | Khelo India – University Games

ഒഡീഷയിലെ ഭുവനേശ്വറില്‍ നടക്കുന്ന പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസില്‍ വനിതാ ബോക്‌സിംങില്‍ കേരളത്തിന് രണ്ട് സ്വര്‍ണം. കേരള സര്‍വകലാശാലയുടെ താരങ്ങളാണ് രണ്ട് സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടിയത്. 64 കിലോ ഗ്രാം വിഭാഗത്തില്‍ ജോഷ്മി ജോസും 75 കിലോ വിഭാഗത്തില്‍ ഇന്ദ്രജയുമാണ് സ്വര്‍ണം നേടിയത്. 81 പ്ലസ് വിഭാഗത്തില്‍ അനശ്വര പി.എം വെള്ളി നേടി. കഴിഞ്ഞ ദിവസം ഫൈനലില്‍ എത്തിയ മൂന്നുപേരില്‍ അനുശ്വര ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു. 81 കിലോ വിഭാഗത്തില്‍ ശീതള്‍ ഷാജിക്കാണ് വെങ്കലം. നേരത്തെ തന്നെ കേരളം വനിതാ ബോക്സിംങില്‍ മെഡല്‍ ഉറപ്പിച്ചിരുന്നു.