ഖേലോ ഇന്ത്യ; അത്‌ലറ്റിക്‌സ് ഇന്നു മുതല്‍ | Khelo India – University Games Athletics

ഒഡീഷയിലെ ഭുവനേശ്വറില്‍ നടക്കുന്ന പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിന്റെ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും. ഗെയിംസ് ഇനത്തില്‍ നിറംമങ്ങിയ കേരളം അത്‌ലറ്റിക്‌സില്‍ വലിയ പ്രതീക്ഷയിലാണ്. ഗെയിംസ് ഇനത്തില്‍ ഇതുവരെ കേരളത്തിന് ഒരു സ്വര്‍ണം പോലും നേടാന്‍ സാധിച്ചിട്ടില്ല. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ 448 താരങ്ങള്‍ പങ്കെടുക്കും. 13 ട്രാക്ക് ഇവന്റുകളും 8 ഫീള്‍ഡ് ഇവന്റുകളുമായിരിക്കും നടക്കുന്ന്. ആദ്യ ദിനം 15 മത്സരങ്ങള്‍ നടക്കും.