ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്ന പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് അത്ലറ്റിക്സ് വനിതാ വിഭാഗത്തില്‍ എംജി സര്‍വകലാശാല റണ്ണറപ്പായി. പുരുഷവിഭാഗത്തില്‍ എംജി മൂന്നാം സ്ഥാനവും നേടി. പുരുഷന്മാരുടെ ട്രിപ്പിള്‍ ജംമ്പില്‍ എംജി സര്‍വകലാശാലയുടെ എ.ബി.അരുണ്‍ സ്വര്‍ണം നേടി. ചങ്ങനാശേരി എസ്ബി കോളേജിലെ വിദ്യാര്‍ത്ഥിയാണ് അരുണ്‍. 4-400 റിലേയില്‍ പുരുഷ, വനിതാ വിഭാഗത്തില്‍ എംജി സ്വര്‍ണം നേടി. വനിതാ ഹൈജംമ്പില്‍ കോതമംഗലം എംഎ കോളേജിലെ ഗായത്രി ശിവകുമാര്‍ വെള്ളി നേടി.
പഞ്ചാബ് സര്‍വകലാശാലക്കാണ് ഓവറോള്‍ കിരീടം.17 സ്വര്‍ണമടക്കം 46 മെഡലുകളാണ് പഞ്ചാബ് നേടിയത്. പുണെ സാവിത്രി ഫുലെ സര്‍വകലാശാലയാണ് രണ്ടാമത്. ട്യാല പഞ്ചാബി സര്‍വകലാശാല മൂന്നാമതെത്തി.17 സ്വര്‍ണമടക്കം 37 മെഡലുകളള്‍ നേടിയാണ് പൂണെ സര്‍വകലാശാല രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. ഓവറോള്‍ മെഡല്‍പട്ടികയില്‍ ആദ്യ പത്തില്‍ കേരളത്തില്‍ നിന്നുള്ള ഒരു സര്‍വകലാശാലയും ഇല്ല. എംജി സര്വകലാശാനയാണ് മുന്നില്‍. എംജി 12 ഉം കേരള 13 ഉം കാലിക്കറ്റ് 31 ഉം കണ്ണൂര്‍ 87 ഉം സ്ഥാനത്താണ്.